ഞാനും ടിപിയും ഒരുമിച്ച് ജയിലില്‍ കഴിഞ്ഞവര്‍ ,പി ജയരാജന്‍

കണ്ണൂര്‍: ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരനും താനും ഒരുമിച്ച് ജയിലില്‍ കഴിഞ്ഞവരാണെന്ന് സിപിഎം നേതാവും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി പി ജയരാജന്‍. നാല്‍പ്പാടി വാസു കേസില്‍ എഫ്‌ഐആറില്‍ ഒന്നാംപ്രതിയായിരുന്ന കെ സുധാകരനെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കോഴിക്കോട് ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായാണ് തങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടതെന്നും എംവി ജയരാജനും ഇപ്പോഴത്തെ ആര്‍എംപി നേതാവ് വേണുവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ പാര്‍ട്ടിവിട്ട ശേഷം തിരിച്ചുവരുന്നതിനെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ജയരാജന്‍ വ്യക്തമാക്കി.

സിപിഎമ്മിനെതിരായിട്ട് ശത്രുതാപരമായ നിലപാട് എടുത്തു പോകുന്നത് ശരിയല്ലെന്ന് അവരുടെ അഭ്യുദയാകാക്ഷികളില്‍ അഭിപ്രായമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ആ കാലത്ത് വേണുവുമായി ഞാന്‍ സംസിരിച്ചിട്ടുണ്ട്.’ ജയരാജന്‍ പറയുന്നു. അരമണിക്കൂറിലേറെ അന്ന് സംസാരിച്ചിരുന്നതായും ജയരാജന്‍ വ്യക്തമാക്കി. ടിപിയെ കൂട്ടിയുമായി വരാമെന്ന് പറഞ്ഞാണ് പോയതെങ്കിലും ചന്ദ്രശേഖരന്‍ വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിന്നീട് തിരുവനന്തപുരത്ത് വെച്ച് ടിപി സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം അത് നടന്നില്ലെന്നും ജയരാജന്‍ പറയുന്നു. ‘ചന്ദ്രശേഖരന്‍ സംസാരിക്കുമെന്ന് സമയമടക്കം നിശ്ചയിച്ചതാണ്. പക്ഷേ ഏതോ ഒരു ശക്തി ചന്ദ്രശേഖരനെ പിന്‍വലിച്ചു. പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു എന്നാണ് ഞാന്‍ മനസിാക്കുന്നത്.’ ചര്‍ച്ചയുടെ കാര്യം ജയരാജന്‍ എന്ന വ്യക്തി തീരുമാനിച്ചതല്ലായിരുന്നെന്നും അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും അക്കാര്യം അറിയാമായിരുന്നെന്നും പിജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ കൂടിക്കാഴ്ചയുടെ കാര്യം വേണു പിന്നീട് നിഷേധിക്കുകയായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

Loading...