ചന്ദ്രികയുമായി ബന്ധപ്പെട്ട ആരോപണം; പി. കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട മുഴുവൻ തെറ്റിദ്ധാരണകളും നീക്കിയെന്നു പി. കെ കുഞ്ഞാലിക്കുട്ടി എം.പി. വൈകുന്നേരം നാലു മണിയോടെ ഇ ഡി ആരംഭിച്ച ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് എം പി ഇക്കാര്യം വ്യക്തമാക്കിയായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇ.ഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ രണ്ട് തവണയായി ഇ.ഡിക്ക് മുന്നില്‍ കെ. ടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.
instagram auto likes kaufen

Loading...