Business Crime Exclusive WOLF'S EYE

നിരവധി കേസുകളില്‍ പ്രതിയായിട്ടും കുരുക്കാന്‍ കഴിയാത്ത മഹാരാജ മഹാദേവന്‍, കേരളത്തില്‍ മാത്രം പലിശയ്ക്ക് കൊടുത്തിരിക്കുന്നത് 500 കോടി രൂപ

നിരവധി കേസുകളില്‍ പ്രതിയായിട്ടും കുരുക്കാന്‍ കഴിയാത്ത മഹാരാജ മഹാദേവന്‍, കേരളത്തില്‍ മാത്രം പലിശയ്ക്ക് കൊടുത്തിരിക്കുന്നത് 500 കോടി രൂപ .കൊച്ചി പോലീസിന്റെ ഉറക്കം കെടുത്തുന്ന പി മഹാരാജന്‍ ചെന്നൈ വിരുഗംപാക്കം സ്വദേശിയാണ് . വര്‍ഷങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും കാശെറിഞ്ഞ് കാശ് വാരുന്ന മഹാരാജന്‍ വന്‍കിട കളിയുടെ ആളാണെന്ന് പോലീസ്. അമ്പത് ലക്ഷത്തില്‍ കുറഞ്ഞ ഇടപാട് ഇയാള്‍ നടത്താറില്ല. വന്‍കിട ബിസിനസുകാര്‍ അടക്കം കോടികളുടെ ഇടപാടിന് മഹാരാജനെയാണ് ആശ്രയിക്കുക. ഒരു ലക്ഷത്തിന് 15,000 എന്നാണ് ഇയാളുടെ പലശക്കണക്ക്. ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ വാങ്ങിയാണ് പണം നല്‍കുക. അടവ് മുടങ്ങിയാല്‍, പിന്നെ ആദ്യം മുന്നറിയിപ്പാവും. അടുത്ത ഘട്ടം ഭീഷണിയാണ്. മൂന്നാം ഘട്ടത്തില്‍ തട്ടിക്കൊണ്ട് പോയി മറ്റേതെങ്കിലും കേന്ദ്രത്തിലെത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കും. വീട് സ്വന്തമാക്കല്‍, വാഹനം പിടിച്ചെടുക്കല്‍ ഇതെല്ലാം അവസാന ഘട്ടമാണ്. ഇതാണ് മഹാരാജന്റെ രീതി. വന് ഗുണ്ടാസംഘത്തിന്റെ കാവലിലായിരുന്നു മഹാരാജന്റെ വിരുഗംപാക്കത്തെ വീട്ടിലെ ജീവിതം. പലിശ നല്‍കാത്തവരെ മര്‍ദ്ദിച്ച് വസ്തുക്കള്‍ എഴുതി വാങ്ങുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.

വലിയ ബിസിനസുകാര്‍ 25ഉും അമ്പതും കോടി വരെ ഇയാളില്‍ നിന്ന് ഒറ്റയടിക്ക് പലിശയ്ക്ക്‌ വാങ്ങാറുണ്ട്. അടിയന്തിരഘട്ടത്തില്‍ സഹായിക്കും എന്നറിയാവുന്നതുകൊണ്ട് ആരും തന്നെ മഹാരാജനെതിരെ പരാതിയും നല്‍കിയിരുന്നില്ല. പോലീസിനോട് പരാതി പറയുന്നവര്‍ പോലും പണം നല്‍കി ഇടപാട് സെറ്റില്‍ ചെയ്യാനാണ് പലപ്പോഴും ശ്രമിക്കുന്നതെന്ന് പോലീസ് പറയുന്നു. അങ്ങനെയിരിക്കെയാണ് എറണാകുളം സ്വദേശി ഫിലിപ്പ് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. കടം വാങ്ങിയ നാല്‍പ്പത് ലക്ഷം പലിശ സഹിതം തിരികെ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു ഫിലിപ്പിന്റെ പരാതി. പള്ളുരുത്തി സബ്ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മഹൈരൈജനെ തിരക്കി ചെന്നൈയിലെത്തി. അറസ്റ്റ് ചെയ്തു. ഇയാളെ റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ പിന്നീട് സിനിമാ സ്റ്റൈല്‍ ഓപ്പറേഷനാണ് അവിടെ നടന്നത്. സേലം-കൊച്ചി ഹൈവേയില്‍ കണിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം രാത്രി പതിനൊന്നരയോടെ മുപ്പതോളം പേരടങ്ങുന്ന സംഘം പോലീസ് വാഹനങ്ങള്‍ തടഞ്ഞ് പോലീസുകാരെ ഭീഷണിപ്പടുത്തി മഹാരാജനെ ബലമായി മോചിപ്പിച്ചുകൊണ്ടുപോയി. രണ്ട് കാറുകളിലായാണ് കേരള പോലീസ് സംഘം എത്തിയിരുന്നത്. 2018 ജൂലൈ 23നായിരുന്നു സംഭവം.

കൊച്ചിയില്‍ ഇയാള്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി പോലീസിന് വിവരം ലഭിച്ചു. പള്ളുരുത്തിയില്‍ കായലിന്റെ തീരത്തുള്ള റിസോര്‍ട്ട് ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് വാങ്ങി. ആറിസോര്‍ട്ടിനോട് ചേര്‍ന്ന് രണ്ട് റിസോര്‍ട്ടുകള്‍ ഇയാള്‍ പാട്ടത്തിലെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പണമിപാടുകള്‍ നടത്തുന്നത് ഈ റിസോര്‍ട്ട് കേന്ദ്രീകരിച്ചാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

പലിശ ഇടപാടിനായി തുടക്കത്തില്‍ 250 കോടി രൂപയാണ് വിനിയോഗിച്ചതെന്ന് മഹാരാജന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസിന് വ്യക്തതയില്ല. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും മഹാരജന്റെ പണമിടപാട് സംബന്ധിച്ച അന്വേഷണം നടത്തി വരികയാണ്. കേരളത്തില്‍ ഇയാള്‍ ലൈസന്‍സ്് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സജീവ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ലൈസന്‍സ് ഉണ്ടെന്ന് പറഞ്ഞു എങ്കിലും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇല്ല എന്നാണ് ബോധ്യപ്പെട്ടത്. ബാങ്കില്‍ വലിയ തുക ലോണ്‍ എടുക്കാന്‍ വരുന്നവരെ ഏജന്റുമാര്‍ വഴി ട്രേസ് ചെയ്ത് പിടിച്ചാണ് പ്രധാനമായും ഇയാള്‍ ബിസിനസ് നടത്തുന്നത്. ഏജന്റുമാര്‍ മുഖേനയോ അല്ലാതെയോ പണം ആവശ്യപ്പെടുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ ഏജന്റിനെക്കൊണ്ട് അന്വേഷിപ്പിച്ചതിന് ശേഷം അടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുക എന്നതുമാണ് മഹാരാജന്റെ രീതി. ലൈസന്‍സും ഇല്ല, ഇയാള്‍ക്കെതിരെ പരാതിയുമില്ല. പരാതി പറയാന്‍ ഭൂരിഭാഗം പേരും തയ്യാറല്ലാത്തതാണ് അയാള്‍ക്ക് സൗകര്യമാവുന്നത്- ഡെപ്യൂട്ടി കമ്മീഷ്ണര്‍ സജീവ് പറഞ്ഞു.

Related posts

ഭർത്താവിനൊപ്പം താമസിച്ചാൽ അനാശാസ്യമോ? യുവതിയേ പോലീസ് പിടിച്ചു, ഭർത്താവിന്‌ ക്രൂര മർദ്ദനം

pravasishabdam news

ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് 300 ബിഷപ്പുമാര്‍ക്ക് എഴുതിയ കണ്ണന്താനത്തിന്റെ കത്തില്‍ ‘മോഡി പ്രഭാവം’

നായികയുടെ കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നായകന്‍ അറസ്റ്റില്‍

ലൈംഗികത്തൊഴിലാളിയായ സ്ത്രീ ബലാത്സംഗത്തിന് പരാതി നൽകിയാൽ പ്രതികൾ ശിക്ഷയ്ക്ക് അർഹരല്ലെന്നു സുപ്രീം കോടതി

subeditor

ജൻമനാ രണ്ട് ലൈംഗികാവയവുമായി പിറന്ന യുവതിയുടെ അനുഭവം ഞെട്ടിക്കുന്നത്, വ്യത്യസ്ത ലൈംഗികാനുഭവം തേടാനെത്തുന്നവരുടെ ശല്യം സഹിക്ക വയ്യാതെ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ നീക്കി

subeditor

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് 14 ലക്ഷം; പാലക്കാട് വിതരണത്തെത്തിച്ചതെന്ന് സൂചന

സാബിത്ത് പാസ്സ്‌പോർട്ട് അനുസരിച്ച് 2017ൽ പോയത് യു എഇ യിലേയ്ക്ക്: ദുബായിൽ ഉണ്ടായിരുന്നത് ആറുമാസത്തോളം: സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ല

ദൈവത്തോടു കൂടുതല്‍ അടുക്കുവാന്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്തി.

subeditor

ദൂരദര്‍ശന്‍ അധികാരി പൂര്‍ണ്ണനഗ്നനായി ഓഫീസിനു പിറകില്‍ സണ്‍ബാത്ത് നടത്തി ;പിടികൂടിയപ്പോള്‍ കിട്ടിയ മറുപടി

ചുരുളഴിയാതെ അയ്യപ്പ ഭക്തന്റെ ദുരൂഹ മരണം,മർദ്ദിച്ച് കൊന്നത് എന്നും അകപടം എന്നും വാദങ്ങൾ

subeditor

ആഭാസനായ സംവിധായകനൊപ്പം ഇനി പ്രവര്‍ത്തിക്കില്ല ; സീരിയല്‍ രംഗത്തും പരാതി

ബംഗാളില്‍ ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

subeditor12