കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന് ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്നു തന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. അലനും താഹയും മാവോയിസ്റ്റുകളാണോയെന്നു സിപിഎം പരിശോധിച്ചുവരികയാണെന്നും പി മോഹനന് പറഞ്ഞു. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നതിനിടയിലാണ്, അതു തള്ളിക്കൊണ്ട് പി മോഹനന് രംഗത്തെത്തിയത്.
യുഎപിഎയുടെ കാര്യത്തില്‍ സിപിഎം നേരത്തെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ല എന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. അതില്‍ മാറ്റമില്ല. യുഎപിഎ പുനപ്പരിശോധിക്കുന്ന ഘട്ടത്തില്‍ അതു പിന്‍വലിക്കുമെന്നു തന്നെയാണ് കരുതുന്നത്. നേരത്തെയും അങ്ങനെ ചെയ്തിട്ടുണ്ടല്ലോയെന്ന് പി മോഹനന് പറഞ്ഞു.
സര്‍ക്കാരിന് സര്‍ക്കാരിന്റേതായ വാദങ്ങളുണ്ടെന്ന്, ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പി മോഹനന് പ്രതികരിച്ചു. സിപിഎം ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് പരിശോധന നീണ്ടുപോവുന്നത്. ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ ആയതിനാലാണ് അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനാവത്തതെന്ന് മോഹനന് പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. അങ്ങനെ പെട്ടിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള നടപടിയെടുക്കും. ഇതുവരെ ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അലനും താഹയും നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മോഹനന് പറഞ്ഞു.
യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല.എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല’. ഈ വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.
യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പൊലീസ് പറയുന്നതെല്ലാം ശരിയല്ലെന്നും അങ്ങനെ പലവട്ടം തെളിഞ്ഞതാണെന്നും ആരോപിച്ച ചെന്നിത്തല വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അറിയിച്ചു. അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടാന്‍ യുഡിഎഫ് തീരുമാനിച്ചതായി എം.കെ.മുനീര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
തങ്ങള്‍ ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു. എന്നല്‍ ഇവര്‍ക്ക് മറപടിയുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.
ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും അലനും താഹയും എസ്എഫ്ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പാര്‍ട്ടി പരിശോധനയില്‍ അവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും. അവര്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരല്ലെന്നും ജയരാജന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അവസരം മുതലെടുക്കാന്‍ ലക്ഷ്യമിട്ട് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.