സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി; അപമാന ഭാരത്താല്‍ രാജിയെന്ന് പി.മോഹന്‍രാജ്

പത്തനംതിട്ട: കെപിസിസി അംഗവും പത്തനംതിട്ട മുന്‍ ഡിസിസി അംഗവുമായ പി.മോഹന്‍ രാജ് പാര്‍ട്ടി വിട്ടു. സീറ്റ് വാഗ്ദാനം നല്‍കി നേതൃത്വം വഞ്ചിച്ചെന്ന് പി.മോഹന്‍ രാജ്.നിലവില്‍ മറ്റ് മുന്നണികളിലേക്കില്ലെന്നുമാണ് നിലപാട്.
അപമാനത്താല്‍ ആണ് പാര്‍ട്ടി വിടുന്നത്. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും പിന്നാലെ നേതൃത്വവും വഞ്ചിച്ചു.
കോന്നിയില്‍ തന്നെ പരാജയപ്പെടുത്തിയ ആള്‍ക്ക്തന്നെ കോന്നി സീറ്റ് നല്‍കിയത് അപമാനിക്കലാണെന്നും തുറന്നടിച്ചു.
അധികാരത്തിനു വേണ്ടിയോ സ്ഥാനത്തിനു വേണ്ടിയോ ഇനി നിലപാട് മാറ്റില്ലെന്ന പി.മോഹന്‍രാജ് വ്യക്തമാക്കി.

കോന്നി ഉപതെരെഞ്ഞെടുപ്പില്‍ കെ.യു. ജനീഷ് കുമാറിനോട് മത്സരിച്ചാണ് ഒടുവിലത്തെ പരാജയം. നിലവല്‍ കെ പി സി സി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുകയാണ് രാജി പ്രഖ്യാപനം. അതേ സമയം മുതിര്‍ന്ന കോണ്‍. നേതാവിന്റെ കൂടുമാറ്റം സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു. തെരഞ്ഞെടുപ്പ സമയത്തും അതിന് പിന്നാലെയും മോഹന്‍രാജിന്റെ മാറ്റം മുന്നണിക്കുള്ളില്‍ സജീവ ചര്‍ച്ചാവിഷയമാകും.

Loading...