ജോ ജോസഫ് എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ നേതാവ്; മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് എല്ലാവർക്കും സ്വീകാര്യനായ നേതാവെന്ന് മന്ത്രി പി രാജീവ്. മണ്ഡലത്തിൽ മത്സരിക്കാൻ യോജിച്ച വളരെ മികച്ച സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫ്. യുവത്വത്തെ പ്രതിനിധികരിക്കുന്ന, മികച്ച വികസന കാഴ്ചപ്പാടുള്ള ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാനാർത്ഥിയുമാണ് അദ്ദേഹം.

എല്ലാ വിഭാഗത്തിപ്പെട്ട ജനങ്ങൾക്കിടയിലും സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് വ്യക്തമാക്കി. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ജോസ് ചാക്കോ പെരിയപ്പുറത്തോടൊപ്പം ചെയ്തയാളാണ് ഡോ. ജോ ജോസഫ്. അദ്ദേഹം സാമൂഹിക പ്രവർത്തകനാണ് ‘ഹൃദയപൂർവം ഡോക്ടർ’ എന്ന പുസ്‌തകം ഏറെ പ്രസിദ്ധമാണ്. ഡോ. ജോ ജോസഫ് പ്രളയ സമയത്തും കൊവിഡിന്റെ സമയത്തും വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി.

Loading...