ശബരിമലയിലേക്ക് കേരളത്തിന്റെ ഭരണ തലവൻ ഗവർണ്ണർ വരുന്നു

സംഘർഷവും അറസ്റ്റും ഒക്കെ നില്ക്കുന്ന ശബരിമലയിലേക്ക് കേരളത്തിന്റെ ഭരണ തലവൻ സാക്ഷാൽ ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം എത്തുന്നു. അദ്ദേഹം ഉടൻ ശബരിമലയിൽ ദർശനത്തിനും മറ്റുമായി എത്തുവാൻ തീരുമാനിച്ചു. ഗവർണ്ണർ നാമം ജപിക്കുമോ..നാമം ജപിച്ചാൽ ഗവർണ്ണർക്കും എതിരേ കേസു വരുമോ? കാരണം കേന്ദ്ര മന്ത്രി നാമം ജപിച്ചതിനാൽ അദ്ദേഹത്തിനെതിരേ വരെ കേസ് എടുക്കുന്നതിന്റെ തീരുമാനം ചർച്ചയിലാണ്‌. ആർക്കേലും ഒരു കേസിൽ ഉൾപെടാൻ ശബരിമലയിൽ എത്തി രാത്രി ശരണം വിളിച്ചാൽ മതി എന്നതായി നിലവിലെ സ്ഥിതി,.

ഗവർണ്ണർ ശബരിമലയിൽ എത്തുന്നതിനു ഏറെ പ്രാധാന്യം കാണുന്നു. ഭക്തനായാണ്‌ അദ്ദേഹം വരുന്നത്. കന്നി സ്വാമിയായി എല്ലാ ആചാരവും പാലിച്ച് തന്നെ. ഗവർണ്ണർ നാസ്തികനും നിരീശ്വസവാദിയും അല്ല. കടുത്ത വിശ്വാസിയാണ്‌.ഡിസംബറിലായിരിക്കും ഗവര്‍ണര്‍ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുഗമിക്കും. താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു.

ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നല്‍കി. സന്നിധാനത്ത് പൊലീസ് രാജാണെന്നും ഭക്തര്‍ ഭയന്ന് അവടേക്ക് പോകുന്നില്ലെന്നും പ്രതിപകഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവര്‍ണറുടെ മലകയറ്റം.എന്നാൽ ഗവർണ്ണർ ഇരുമുടി കെട്ടുമായി ആചാരപ്രകാരം എത്തുമ്പോൾ മന്ത്രി അത് പാലിക്കുമോ എന്നാണ്‌ ഉയരുന്ന ചോദ്യം. മന്ത്രി ഒരു വിശ്വാസി ആണെങ്കിൽ തീർച്ചയായും മണ്ഢലകാലത്ത് അയ്യപ്പനേ ദർശിക്കാൻ എത്തുമ്പോൾ ഇരുമുടികെട്ടുമായി വൃതം നോറ്റ് വരും. അല്ലെങ്കിൽ വെറും ഒരു ഭരണക്കാരനായി അയ്യപ്പനേ കാണാൻ വരും. ഇതിൽ ഏതാണ്‌ ഉചിതവും ഭക്തിയും എന്ന് വിലയിരുത്തും. ഇരുമുടികെട്ടുമായി ഗവർണ്ണക്ക് ഒപ്പം മല കയറുവാൻ ദേവസ്വം മന്ത്രി വരുമോ?

Top