എം.ബി. രാജേഷിന്റെ കൈകളില്‍ സഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ അഭിമാനമുണ്ട്; പി.ശ്രീരാമകൃഷ്ണന്‍

കേരളനിയമസഭയുടെ 23 -ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിന് ആശംസ നേരുകയാണ് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം എംബി രാജേഷിന് തന്റെ ആശംസ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണ്. മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ശ്രീ. എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ എനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പുതിയ സ്പീക്കറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭാ നായകന്‍ എന്ന നിലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന പ്രസ്താവന ശ്രദ്ധിച്ചതായും അത് സഭയക്കുള്ളില്‍ സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്നും അതിനാല്‍ സഭാ നായകന്‍ അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എംബി രാജേഷിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹായവും അദേഹം വഗ്ദാനം ചെയ്തു.

Loading...