മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്- പാ രഞ്ജിത്

മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകള്‍ ചെയ്യുവാന്‍ താല്പര്യമുണ്ടെന്ന് തമിഴിന്റെ പ്രീയ സംവിധായകന്‍ പാ. രഞ്ജിത്. പലതവണയായി മലയാളത്തോടുള്ള ഇഷ്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ സിനിമ ചെയ്യുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം മലയാളവും തമിഴും ഒരു പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളത്. താന്‍ ഇവിടെ വന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകുന്നുണ്ട്. തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ വിജയം നേടുന്നവയാണ്. ഇത് വലിയ ഒരു കാര്യമാണെന്നും. മലയാളത്തിലെ മിക്ക വളരെ ലളിതമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Loading...

താന്‍ അടുത്ത് കണ്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നും ഏറ്റവും മികച്ചത് പട എന്ന ചിത്രമാണ്. രാഷ്ട്രീയത്തില്‍ യാതൊരുവിത കലര്‍പ്പും ചേര്‍ക്കാതെയാണ് പട നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ സത്യസന്ധത പടര്‍ന്ന് കടക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പ രഞ്ജിത്തിന്റെ പുതിയ ചിത്രമായ നച്ചത്തിരം നഗര്‍ഗിറത്തിന്റെ പ്രചാരണാര്‍ഥം കേരളത്തില്‍ എത്തിയതാണ് അദ്ദേഹം. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകന്‍.