പാക് ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷാ സേന

ഛണ്ഡീഗഡ്: പാക് ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ, ഗുരുദാസ്പൂർ ജില്ലയിലെ കസോവാൾ മേഖലയിലാണ് ആളില്ലാ ഡ്രാൺ കണ്ടെത്തിയത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ഡ്രോൺ പാക് അതിർത്തിയിലേക്ക് നീങ്ങി. ബിഎസ്എഫ് ജവാന്മാരാണ് ഡ്രോണിന് നേരെ വെടിയുതിർത്തത്. ഏകദേശം 95 റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് പാകിസ്താനിലേക്ക് ഡ്രോൺ നീങ്ങിയത്.

കഴിഞ്ഞ ദിവസം അമൃത്സർ ജില്ലയിൽ ഡ്രോൺ കണ്ടതിന് പിന്നാലെയാണ് സംഭവം. പാകിസ്താൻ തീവ്രവാദ സംഘടനകൾ ആയുധങ്ങളോ മയക്കുമരുന്നുകളോ എത്തിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. സംഭവത്തിൽ ബിഎസ്എഫ്, പഞ്ചാബ് പോലീസ്, ഇന്റലിജൻസ് എന്നിവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

ബിഎസ്എഫ് 10 റൗണ്ട് വെടിയുതിർത്തതിന് പിന്നാലെയാണ് ഡ്രോൺ തിരികെ പോയത്. നേരത്തെ പാകിസ്താനിൽ നിന്ന് ആയുധങ്ങളെത്തിച്ച പാക് ഡ്രോണുകൾ പിടിച്ചെടുത്തിരുന്നു. അതുപോലെ തന്നെ ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെടുത്തിരുന്നു. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്. അതിർത്തി കടന്നുള്ള പാക് ഡ്രോണുകളുടെ വരവ് ആളുകളിൽ ആശങ്ക പരത്തുന്നുണ്ട്.