അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്. ബിഎസ്എഫ് പാകിസ്താന്‍ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി. പഞ്ചാബിലെ ഫിറോസ്പൂറലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് സംഭവം. സംശയാസ്പദമായി കണ്ട ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. 136 ബറ്റാലിയനിലെ ബിഎസ്എഫ് ജവാന്‍മാരെ വിന്യസിച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് സംശയാസ്പദമായി ഡ്രോണ്‍ പറക്കുന്ന ശബ്ദം കേട്ടത്.

തുടര്‍ന്ന് പരിശോധനയില്‍ ഡ്രോണ്‍ ആണെന്ന് മനസ്സിലാക്കിയ ബിഎസ്എഫ് വെടിവയ്ക്കുകയായിരുന്നു. ഹെക്‌സ കോപ്റ്റര്‍ ഡ്രോണ്‍ മോഡലായ ഡിജെഐ മെട്രിസ് 300 ആര്‍ടിഎക്‌സാണ് പിടിച്ചെടുത്തത്. പ്രദേശത്ത് ശക്തമായ പരിശോധനകള്‍ നടക്കുകയാണ്. കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചാബ് അതിര്‍ത്തിയില്‍ നാല് ഡ്രോണ്‍ ആണ് സൈന്യം വെടിവച്ചിട്ടത്.

Loading...