ഞങ്ങളെ അനുവദിക്കൂ..പാക്ക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാം- വ്യോമ സേനാ മേധാവി അരൂപ് റാഹ

ന്യൂഡല്‍ഹി: ഇതാ ഒരു കരുത്തന്റെ വെടിയുണ്ടകൾ പോലുള്ള വാക്കുകൾ….ഇന്ത്യൻ വ്യോമ സേനയേ അനുവദിക്കൂ..പാക്ക് അധിനിവേശ കാശ്മീർ ഞങ്ങൾ ഇന്ത്യയുടെ ഭാഗമാക്കാം. ആ ഭൂ വിഭാഗം ഇന്ത്യക്കാരുടേതാണ്‌. അത് പാക്കിസ്ഥാന്റെ കൈവശം ഇരിക്കുന്ന അത്രയും കാലം ഇന്ത്യയുടെ ഹൃദയത്തിലാണ്‌ മുള്ള് തറഞ്ഞിരിക്കുന്നത്. ആ ഹൃദയത്തിലെ മുള്ള് ആദ്യം നമ്മൾ നീക്കം ചെയ്യണം- അരൂപിന്റെ ധീരമായ വാക്കുകൾ. ന്യൂഡല്‍ഹയില്‍ ഒരു ശില്‍പശാലയില്‍ പങ്കെടുത്താണ്‌ വ്യോമ സേനാ മേധാവി ഉറച്ച വാക്കുകൾ വ്യക്തമാക്കിയത്.

സൈനിക നടപടി ശരിയായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഈ ഭാഗം ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിട്ടുണ്ടാവുമയിരുന്നുവെന്നും വ്യോമസേനാ മേധാവി അരൂപ് റാഹ പറഞ്ഞു. കശ്മീരിലെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എപ്പോഴും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് നമ്മുടെ രീതി. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കാതെ കിടക്കുകയാണെന്നും അരൂപ് പറഞ്ഞു.സുരക്ഷാ കാര്യങ്ങളില്‍ പ്രായോഗിക നിലപാട് മാത്രം എന്നത് ശരിയല്ലെന്നതാണ് തന്റെ പക്ഷം. രാജ്യത്തെ ഉലച്ച പ്രശ്‌നങ്ങളുണ്ടായപ്പോഴെല്ലാം അതിനെ നേരിടുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യയുടെ സൈനിക ശക്തി പൂര്‍ണമായും ഉപയോഗിക്കുന്നതില്‍, പ്രത്യേകിച്ചും വ്യോമസേനയുടെ കരുത്ത് ഉപയോഗിക്കുന്നതില്‍ ഇന്ത്യ മടി കാണിക്കുകയായിരുന്നു. സൈനിക ശക്തി ഉപയോഗിക്കേണ്ടി വന്നപ്പോഴെല്ലാം സമാധാനം തേടി പോയി. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു.എന്തുകോണ്ടാണ്‌ അതിശക്തമായ ഒരു സൈനീക ബലം നമുക്കുണ്ടായിട്ടും പലപ്പോഴും അത് ഉപയോഗിക്കാത്തത്. ചില കാര്യങ്ങൾ ചർച്ചയിലൂടെ തീരില്ല- അദ്ദേഹം പറഞ്ഞു.

Loading...