പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങും

പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ വോട്ടവകാശപത്രിക തയ്യാറാക്കാന്‍
ദേശീയസഭ മുന്‍കൈയ്യെടുക്കുന്നു.

“നിങ്ങളുടെ വോട്ടുകള്‍ വിലപ്പെട്ടതാണ്…!” എന്ന പേരില്‍ ദേശീയതലത്തില്‍ പ്രത്യേക പ്രചാരണപദ്ധതി സംഘടിപ്പിച്ചുകൊണ്ടാണ് രൂപത, ഇടവകതലങ്ങളിലും, അവയുടെ സംഘടനകളും പ്രസ്ഥാനങ്ങളുംവഴി ന്യൂനപക്ഷമായ ക്രൈസ്തവരുടെ വോട്ടവകാശ പത്രിക രൂപപ്പെടുത്തുന്നത്. ന്യൂനപക്ഷമായ ക്രൈസ്തവരുടെ വോട്ടുകള്‍ ഉറപ്പുവരുത്താനുള്ള ശ്രമിക്കുന്നതെന്ന് ദേശിയ കമ്മിഷന്‍റെ വക്താവ്, ഫാദര്‍ സാലെ ദിയെഗോ ഏപ്രില്‍ 10-ന് കറാച്ചിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

Loading...

2018 ജൂലൈ 15-നാണ് പാക്കിസ്ഥാന്‍റെ പൊതുതിരഞ്ഞെടുപ്പ് സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടുള്ളത്.  ജനങ്ങളുടെ വോട്ട് ജനങ്ങളുടെ ഭാവിയാണെന്നും, രാഷ്ട്രത്തിന്‍റെ ഭാവിയാണെന്നുമുള്ള അവബോധം നല്കിക്കൊണ്ടാണ് നൂനപക്ഷമായ ക്രൈസ്തവരെ തിരഞ്ഞെടുപ്പു നീക്കങ്ങളില്‍ സജീവരാക്കുന്നത്.

മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാനില്‍ 2017-ല്‍ നടന്ന ജനസംഖ്യാകണക്കിനെ അടിസ്ഥാനപ്പെടുത്തി നൂനപക്ഷമായ ക്രൈസ്തവരുടെ വോട്ടവകാശപത്രിക തയ്യാറാക്കപ്പെടുന്നത്. ക്രൈസ്തവരെ അവരുടെ സമ്മതിദാനാവകാശത്തെക്കുറിച്ച് അവബോധംനല്കിയും, പ്രായപൂര്‍ത്തി എത്തിയവരെക്കൊണ്ട് ഇലക്ടൊറല്‍ കാര്‍ഡ് എടിപ്പിച്ചും വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാന്‍ ന്യൂപക്ഷസമൂഹത്തെ പങ്കെടുപ്പിക്കാന്‍ തായ്യാറെടുക്കുന്നത് ആദ്യമാണ്. ദേശീയ മെത്രാന്‍ സമിതിയുടെ വക്താവ്, ഫാദര്‍ സാലേ ദിയേഗോ വ്യക്തമാക്കി.