ചഢീഗഡ്: പാക്കിസ്ഥാനിൽനിന്നും ഭീകരർ രഹസ്യകോഡുകളുമായി ഇന്ത്യയിലേക്ക് അയച്ച വെള്ളപ്രാവിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ഇന്ത്യയിലേ ഭീകരരുടെ അനുയായികൾക്കോ അവരുമായ്യൂ ബന്ധമുവർക്കോ അയച്ച സന്ദേശമാകും ഇതെന്ന് കരുതുന്നു. വെള്ള പ്രാവിന്റെ കാലിൽ പ്ലാസ്റ്റിക് കെട്ടിയിരുന്നു. തൂവലിൽ ഉറുദ്ദു ഭാഷയിൽ എഴുതിയിരുന്നു. കാലിലേ പ്ലാസ്റ്റിക് കെട്ടുകൾ അഴിച്ചപ്പോൾ അതിനുള്ളിലും ഉറുദു എഴുത്തുകൾ കണ്ടു. കൂടാതെ പാകിസ്താനിലെ നരോവാള്‍ ജില്ലയിലുള്ള ലാന്‍ഡ് ഫോണ്‍ നമ്പറും അടയാളപ്പെടുത്തിയിരുന്നു. പാകിസ്താനില്‍നിന്നെത്തിയ വെള്ളപ്രാവിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ചാരപ്രവര്‍ത്തനത്തിന് അയച്ചതാണെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രാവ് ‘അകത്താ’യത്.
പഞ്ചാബിലെ അതിര്‍ത്തിഗ്രാമമായ പത്താന്കോട്ടില്നിന്നാണ് പ്രാവിനെ പിടികൂടിയത്. പഞ്ചാബ് പോലീസിന്റെയും ജമ്മു, കത്വ മേഖലയിലെ സൈനിക ഉദ്യേഗസ്ഥരുടെയും നിര്‍ണായകയോഗം ബുധനാഴ്ച നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രാവിനെ പിടികൂടിയത്. ഇതിനുപുറമേ, ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മേഖലയില്‍ വേരുറപ്പിക്കുന്നതായി രഹസ്യാന്വേഷണവിഭാഗം കഴിഞ്ഞദിവസം മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രാവില്നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും ലഭിക്കുമോയെന്ന പരിശോധന പേലീസും രഹസ്യാന്വേഷണ വിഭാഗവും ആരംഭിച്ചത്.
പാകിസ്താന് അതിര്‍ത്തിയില്‍നിന്ന് നാലുകിലോമീറ്റര്‍ മാത്രം അകലെയുള്ള മാള്വാള് ഗ്രാമത്തിലെ ബാര്‍ബര്‍ രമേഷ് ചന്ദ്രയുടെ വീടിനുമുകളിലാണ് പ്രാവിനെ കണ്ടത്. ഉര്‍ദുവിലുള്ള അടയാളങ്ങള്‍ കണ്ട രമേഷിന്റെ മകന് പ്രാവുമായി സമീപത്തുള്ള പോലീസ് പോസ്റ്റില്‍ എത്തുകയായിരുന്നു.