ആളില്ലാതെ പാകിസ്താന്‍ എയർ ലൈൻസ് പറപ്പിച്ചത് 46 വിമാനങ്ങള്‍

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ആളില്ലാതെ പറത്തിയത് 46 വിമാനങ്ങള്‍. 2016-17 വര്‍ഷത്തിലാണ് പാക് വിമാന കമ്പനി ആളില്ലാതെ സര്‍വീസ് നടത്തിയത്. ജിയോ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇത്തരത്തില്‍ സര്‍വീസ് നടത്തിയത് മൂലം 180 മില്യണ്‍ പാകിസ്താനി രൂപ വിമാന കമ്ബനിക്ക് നഷ്ടമുണ്ടായെന്നും കണക്കാക്കുന്നു. ഹജ്ജിനും ഉംറക്കുമായി അധികമായി സര്‍വീസ് നടത്തിയ 36 വിമാനങ്ങളിലും ആളുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പാകിസ്താന്‍ എയര്‍ലൈന്‍സിന്റെ വിലയിരുത്തല്‍. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ എയര്‍ലൈന്‍സ് ഏകദേശം 1,000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

Loading...