ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ടിക് ടോക്കിനെ പുറത്താക്കി പാക്കിസ്ഥാനും

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ പീക്കിസ്ഥാനും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുന്നു. ടിക് ടോക്കിന് ഇത് സംബന്ധിച്ച് പാക് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ പാക്കിസ്ഥാന്‍ ടിക് ടോക്ക് നീക്കം ചെയ്യുന്നത് രാജ്യ സുരക്ഷയുടെ ഭാഗമായിട്ടല്ല എന്നതാണ് ശ്രദ്ധേയം.

അശ്ലീലവും സാദാചാര വിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നതാണ് ടിക് ടോക്കിനെ ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായത്. ബിഗോയിലൂടെയും ടിക് ടോകിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Loading...

ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ബിഗോക്കും പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.