ശ്രീനഗര്‍; കൊറോണക്കാലത്തും പാക്കിസ്ഥാന്റെ ക്രൂരത തുടരുകയാണ്. കൊറോണ വൈറസ് ബാധിച്ച ഭീകരരെ പാക്കിസ്ഥാന് ഇന്ത്യയിലേക്ക് അയക്കുകയാണ്. ഡിജിപി ദില്‍ബാഗ് സിങ് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊറോണ വൈറസിനെയും ഇന്ത്യയ്ക്കെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് പാക്കിസ്ഥാന്. നേരത്തെ ആയുധങ്ങളും ബോംബുകളുമൊക്കെയായിട്ടായിരുന്നു ഭീകരരെ പാക്കിസ്ഥാന് ഇന്ത്യയിലേക്ക് വിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസിനെയാണ് ഇന്ത്യയിലേക്ക് കടത്തിവിടുന്നതെന്നും ഡിജിപി വ്യക്തമാക്കി.
കശ്മീരിലെ സ്ഥിതി നിലവില്‍ ഗുരുതരമാണ്. നിരവധി ആള്‍ക്കാര്‍ക്ക് അവിടെ രോഗബാധയുണ്ടായിരിക്കുകയാണ്. മാത്രമല്ല തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കും അവിടെ രോഗം ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍കൂടിയാണ് പാക്കിസ്ഥാന്റെ ഈ ക്രൂരത. പാക്കിസ്ഥാന്റെ ലക്ഷ്യം കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലുള്ള ക്വാറന്റൈന് കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഡിജിപി ഇക്കാര്യ വ്യക്തമാക്കിയത്. ക്വാറന്റൈന് കേന്ദ്രങ്ങള്‍ എല്ലാം സന്ദര്‍ശിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സ്ഥിരിഗതികള് വിലയിരുത്തുകയും ചെയ്തിരുന്നു.
പാകിസ്താനില്‍ നിന്നെത്തുന്ന ഭീകരര്‍ ഒളിവില്‍ കഴിയുകയോ സന്ദര്‍ശിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദില്‍ബാഗ് സിങ് മുന്നറിയിപ്പ് നല്കി. പാക് അധീന കശ്മീരിലുള്ള ഭീകര താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായിക്കഴിഞ്ഞുവെന്നാണ് രഹസ്യ വിവരമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്ത ദിവസങ്ങളില്‍ കശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഷോപിയാന്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസൈന്യം വധിച്ചിരുന്നു.