പാകിസ്താനില്‍ അഗ്നിക്കിരയാക്കിയ ക്രിസ്ത്യന്‍ബാലന്‍ മരിച്ചു

ലാഹോര്‍: ക്രിസ്ത്യാനി 14-കാരന്‍ ബാലനെ പാകിസ്താനില്‍ പെട്രോളൊഴിച്ച് തീവെച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നോമസ് മസിയാണ് മരിച്ചത്. ഏപ്രില്‍ പത്തിനായിരുന്നു ബാലന്‍ അഗ്നിക്കിരയായത്. ഏപ്രില്‍ 14-ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മായോ ക്ലിനിക്കില്‍ വച്ചായിരുന്നു അന്ത്യം. സാധാരണ ന്യൂപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കുവാന്‍ പാകിസ്താന്‍ പോലീസ് ശ്രമിക്കാറില്ല. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി മിയന്‍ മുഹമ്മദ് ഷബാസ് ആക്രമികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുവാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.