പച്ച സാരിയില്‍ അതി സുന്ദരിയായ അനിക ചോപ്ര, കെണിയിലാക്കിയത് അമ്പതോളം ഇന്ത്യന്‍ സൈനികരെ, രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പാകിസ്ഥാന്റെ പെണ്‍കെണി

ഇന്ത്യന്‍ പ്രതിരോധ മേഖലയെ ഉദ്യോഗസ്ഥരെ വലയിലാക്കുകയാണ് ഫേക്ക് അക്കൗണ്ടുകള്‍. പാകിസ്താനാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഫേക്ക് അക്കൗണ്ടുകള്‍ നടത്തുന്നത്. സൈന്യത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുകയാണ് ഇത്തരക്കാര്‍.

അനിക ചോപ്ര എന്ന ഫേക്ക് പ്രൊഫൈലിലെ സുന്ദരിക്ക് മുന്നില്‍ വീണുപോയത് നിരവധി സൈനിക ഉദ്യോഗസ്ഥര്‍ ആണ്. മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ ആണ് അനിക ചോപ്ര എന്ന് പ്രൊഫൈലില്‍ പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇങ്ങനെ ഒരു സ്ത്രീ സൈന്യത്തില്‍ ഇല്ലെന്ന് കണ്ടെത്തി.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കിയ പെണ്‍കെണി ആണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നിര്‍ണായ രഹസ്യവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചാറ്റ് വഴി ഇവരോട് വെളിപ്പെടുത്തിയ ഒരു രാജസ്ഥാന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടുമായി ബന്ധം പുലര്‍ത്തിയിരുന്ന 50 പേര്‍ നിരീക്ഷണത്തിലാണ്.

രാജസ്ഥാനിലെ സൈനിക യൂണിറ്റിലെ സോംവീര്‍ സിംങ് ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വരാനിരിക്കുന്ന സൈനിക പദ്ധതികളടക്കമുള്ള കാര്യങ്ങള്‍ ഇവരുമായി പങ്കുവെച്ചിരുന്നു. അനികയെ വിവാഹം ചെയ്യാനായി ഇയാളെ സ്വന്തം ഭാര്യയെ ഡിിവോഴ്‌സ് ചെയ്തിരുന്നു.