സുരേഷ് ഗോപിയെ വാഴ്ത്തി ഗിന്നസ് പക്രു; നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു;

Loading...

ജനമനസ്സുകള്‍ക്കിടയില്‍ എന്നും വലിയ സ്വീകാര്യത നേടിയിട്ടുള്ള സൂപ്പര്‍ താരം സുരേഷ് ഗോപിയെ വാഴ്ത്തി നടന്‍ ഗിന്നസ് പക്രു. കഷ്ടത അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് സുരേഷ് ഗോപി ആശ്വാസമായിട്ടുള്ളത്. ഈ നല്ല നിലപാടുകള്‍ക്ക് എന്നും ജനം കൈയ്യടിക്കാറുമുണ്ട്. ഇപ്പോള്‍ അതുപോലെ അഭിനന്ദനം ഏറ്റുവാങ്ങുന്നത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാം വിഷയത്തിനും എപ്ലസ് സ്വന്തമാക്കിയ ദേവികയെ അദ്ദേഹം കാണാന്‍ എത്തിയതാണ്.

ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ടാണ് പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കാലില്‍ തൊട്ട് നമിച്ചാണ് നടന്‍ സുരേഷ് ഗോപി കുട്ടിയ്ക്ക് അഭിനന്ദനം അറിയിച്ചത്. ഇതിനാണ് കൈയ്യടിച്ച് ഗിന്നസ് പക്രു രംഗത്തെത്തിയത്. വീട്ടിലെത്തിയാണ് സുരേഷ് ഗോപി അഭിനന്ദനം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഗിന്നസ് പക്രു സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചത്. നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് പക്രു കുറിപ്പ് പങ്കുവെച്ചത്. ദേവികയെ അഭിനന്ദിക്കാനും താരം മറന്നില്ല.

Loading...