പാല: പാല ഉപതെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടി പി സി ജോര്‍ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചതായി പരാതി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടന്ന വോട്ട് ചോദ്യമാണ് വാക്കുതര്‍ക്കത്തിലെത്തിയത്.
പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ കടയിൽ അക്രമം നടത്തിയെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
Loading...
എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സംഭവം ചൂണ്ടിക്കാട്ടി സിബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.