പാലാ: ഫ്ലെക്സ് മാത്രമല്ല,പാലായില്‍ ജോസ് ടോമിനു വന്‍ ഭൂരിപക്ഷമെന്ന് പത്രവും അടിച്ചിറക്കി… കേരളാ കോണ്‍ഗ്രസ് വീണ്ടും വെട്ടില്‍.
ഫ്‌ളക്‌സുകള്‍ക്കും ലഡുവിനും പിന്നാലെ മുഖപത്രവും കേരളാ കോണ്‍ഗ്രസ് എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് ഇപ്പോൾ.
കേരളാ കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയുടെ ഒന്നാംപേജില്‍ത്തന്നെ ‘പാലായില്‍ ജോസ് ടോമിനു വന്‍ ഭൂരിപക്ഷം’ എന്ന തലക്കെട്ടില്‍ പ്രതിച്ഛായ വാര്‍ത്ത നല്‍കി.
വോട്ടെണ്ണലിനു രണ്ടുദിവസം മുന്‍പ് ഇത് അച്ചടിച്ചിറക്കുകയും ചെയ്തു.ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം ഉദ്ധരിച്ചായിരുന്നു ഇത്.
ജോസ് ടോമിനെ നിയുക്ത എം.എല്‍.എയായി അവരോധിച്ചുകൊണ്ട് വെള്ളാപ്പാടില്‍ ഫള്കസും ഉയര്‍ത്തിയിരുന്നു. ‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി’ എന്ന വാചകത്തോടെയാണ് ഫ്ളകസ്.
മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്ളക്സിലുണ്ട്.