പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം 23ന്

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23 ന് നടക്കും. വോട്ടെണ്ണല്‍ 27 നാണ്.

നാല് സംസ്ഥാനങ്ങളിലേക്ക് ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലാ നിയോജക മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാതായിട്ട് ആറുമാസം തികയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

Loading...

എന്തായാലും ഇനി ഒരു മാസം പോലും ഉപതിരഞ്ഞെടുപ്പിനില്ല എന്നത് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയാവും. അതേസമയം ഒഴിഞ്ഞു കിടക്കുന്ന കോന്നി, അടൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച്‌ നടക്കാനാണ് സാധ്യത.
പാലാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നവംബര്‍ മാസത്തില്‍ അഞ്ച് ഉപതിരഞ്ഞെടുപ്പുകളും കൂടി നടക്കാനാണ് സാധ്യത. ആഗസ്റ്റ് 28-ന് പാലയടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കും.

സെപ്റ്റംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്റ്റംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.