ഒരു ചുരിദാർ തുണിയും, ചുരിദാറും വാങ്ങിയാൽ ഒന്നോ രണ്ടോ ഇടാം. പരാതി പറഞ്ഞു ചെന്നപ്പോൾ കൂടിയാൽ 2 പ്രാവശ്യമേ ഇടാനാകൂ എന്ന ന്യായവും. ആയിരങ്ങൾ എണ്ണികൊടുത്ത് വാങ്ങിയ സാരിയും, കുട്ടികളുടെ വിലകൂടിയ ഡ്രസുകളും എല്ലാം ഒന്നിട്ട് കഴിഞ്ഞപ്പോൾ എട്ടുകാലി വലപോലെ നൂലുകൾ പിന്നി, പിഞ്ചി പോയി. പാലായിലെ ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസിൽ പോയി തുണിവാങ്ങിയ ഓസ്ട്രേലിയയിലെ പെർത്തിലുള്ള മലയാളി റോയൽ തോമസ് എന്നയാളാണ്‌ തന്റെ അനുഭവം പങ്കുവയ്ച്ചത്. പിന്നീട് അയർലന്റിലുള്ള ജോസി എന്നവരും, മെല്ബണിലുള്ള സാജു പീറ്ററും ഇതേ പരാതികൾ ഇടപറമ്പിൽ ടെക്സ്റ്റയിൽസിനേ പറ്റി പറഞ്ഞു.

റോയൽ തോമസ് ഡിസംബറിൽ  അവധിക്ക് വന്നപ്പോൾ കുടുംബ സമേതം പോയി നാട്ടിലേക്കും, ഓസ്ട്രേലിയയിലേക്കും ആവശ്യമായ ഒരു വർഷത്തേക്കുള്ള വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഇദ്ദേഹവും കുടുംബക്കാരും ചേർന്ന് 1.29ലക്ഷം രൂപയുടെ തുണികൾ വാങ്ങിച്ചു. ഉടൻ തന്നെ വാങ്ങിയ ചുരിദാർ തുണി തയ്ച്ച് ഇട്ടപ്പോൾ ആദ്യ ദിവസം തന്നെ തുണി കീറാൻ തുടങ്ങി. ചുരുദാർ തുണി പിഞ്ചി കീറുകയാണ്‌.

Loading...

ഒന്നിട്ടപ്പോൾ പോയത് തുണിവില 3600രൂപയും, തയ്യലുകൂലിയും അതിനായി മിനക്കെട്ട സമയവും. തീർന്നില്ല..തുണിയുമായി കടയിൽ ചെന്നപ്പോൾ അവർ പറയുന്നു..ഇപ്പോഴത്തേ തുണി ഇങ്ങിനെയാണ്‌. മാറി കൊടുക്കില്ല. ഒന്നോ രണ്ടോ ഇടാനേ പറ്റൂ..എന്ന്. തുടർന്ന് കുട്ടികളുടെ തുണിയും ഇത്തരത്തിൽ കീറി. ചെന്നപ്പോൾ പഴയ മറുപടി. കൂടാതെ തുണിയാണേൽ കീറും എന്നും, ഇത് പഴയ കാലത്തേ ചാക്കു തുണിയൊന്നും അല്ലെന്നും ജീവനക്കാർ. ചുരുക്കത്തിൽ വാങ്ങിയ നല്ലൊരു ഭാഗം തുണികളും സാധാരണ ഉപയോഗത്തിനു പറ്റാത്ത വിധത്തിൽ ഈ കുടുംബം മാറ്റി വയ്ക്കുകയോ ഉപേഷിക്കുകയോ ചെയ്തു.

പാലായിലെ ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസിൽ ലഭിക്കുന്ന പ്രവാസികളുടെ കച്ചവടം കോടികളുടേതാണ്‌. ഓസ്ട്രേലിയൻ മലയാളികൾ തന്നെ ഡസൻ കണക്കിന്‌ കഴിഞ്ഞ ഡിസംബറിൽ ഈ കടയിൽ ഷോപ്പിങ്ങ് നടത്തി. 50000 രൂപമുതൽ 1 ലക്ഷത്തിനു മുകളിൽ വരുന്ന കച്ചവടം. കൂടാതെ യു.കെയിൽ നിന്നും അയർലന്റിൽ നിന്നും അവധിക്കാലത്ത് നൂറുകണക്കിന്‌ മലയാളികൾ ഈ കടയിൽ കയറിയിറങ്ങുന്നു. പ്രവാസി മലയാളികളുടെ കോടികണക്കിന്‌ രൂപയുടെ ബിസിനസ് കിട്ടിയിട്ട് അവരേ പറ്റിച്ചു വിടുന്നതിൽ യാതൊരു മടിയും മയവും ഇവർ കാണിക്കുന്നില്ല. കേടായ തുണികൾ പോലും ഒന്നു മാറി കൊടുക്കില്ല. ഇവർക്ക് പണം മാത്രം മതി.

പ്രവാസികളെ പറ്റിക്കാൻ എളുപ്പമാണ്‌. ഒരു തവണ തുണിയും വാങ്ങി പോയാൽ പിന്നെ വന്നാൽ ആയി വന്നില്ലെങ്കിൽ ആയി. കിട്ടുമ്പോൾ അടിവേര്‌ കൂട്ടി ചെത്തിയെടുക്കുക. പഴകിയതും, മറ്റുമായ സ്റ്റോക്കുകൾ കൊണ്ടുവന്ന് പ്രവാസികളുടെ തലയിൽ ഇട്ടുകൊടുത്താൽ പണവും കിട്ടും കച്ചറയും ഇല്ല. ഉപഭോക് തൃ കോടതിയിൽ ഒരു കേസുപോലും വരില്ല. കാരണം പ്രവാസി അടുത്ത വണ്ടിക്ക് രാജ്യം വിട്ടിരിക്കും. വഴക്കും, ബഹളവും ഒന്നും അവൻ ഉണ്ടാക്കില്ല.

പാലായിലെ ട്രാൻസ് പോർട്ട് ബസ്സ്റ്റാന്റിനടുത്ത് ആദ്യം നല്ല നിലയിൽ ചെയ്തിരുന്ന കച്ചവടം പ്രവാസികൾ ഇടിച്ചുകയറാൻ തുടങ്ങിയപ്പോൾ മെല്ലെ മറിമായത്തിലേക്ക് നീങ്ങുകയായിരുന്നു എന്ന് നാട്ടുകാരൻ കൂടിയായ റോയൽ തോമസ് പറയുന്നു. ലാഭം കിട്ടിയപ്പോൾ കൂടുതൽ കൂടുതൽ കിട്ടാൻ പഴയ തുണികളും കൃത്രിമ ഗുണനിലവാരത്തിൽ ഉള്ളതുമായ തുണികൾ ഇറക്കി പ്രവാസികളെ കുടുക്കാൻ തുടങ്ങി.

പാലായിൽ പ്രവാസികൾക്കായി വയ്ച്ചിരിക്കുന്ന ഏറ്റവും വലിയ കെണിയാണ്‌ ഈ തുണിക്കടൻ എന്നും റോയൽ തോമസ് പറയുന്നു. തുണിയും വാങ്ങി രാജ്യം വിട്ടാൽ പ്രവാസി കാശുപോയ വിഷമത്തിൽ മൗനം പാലിച്ചിരിക്കും എന്ന ധാരനക്ക് മറുപടിയാണ്‌ തന്റെ ഈ പ്രതികരണം എന്നും എല്ലാ പ്രവാസി മലയാളികളും കരുതിയിരിക്കനമെന്നും റോയൽ തോമസ് പറയുന്നു.

എല്ലാ പ്രവാസികൾക്കും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാം, ഞങ്ങൾക്കെഴുതുക….പ്രവാസികളെ ചതിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും തുറന്നു കാട്ടുക