കോ​വി​ഡ് വ്യാ​പ​നം: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ക​യെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​ന്ന് 19 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നു 12 പേ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും അ​ഞ്ചു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ര്‍​ന്നു. ആളുകള്‍ ഒത്തുകൂടുന്നതിനും പൊതുസ്​ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Loading...

അതേസമയം എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും. നാളെ ചെറിയ പെരുന്നാള്‍ ആയതിനാലാണ് മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച മാത്രം 19 പുതിയ കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ടു ചെയ്തത്. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 44 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. ജില്ലയിൽ എട്ട് ഹോട്സ്പോട്ടുകളാണ് ഉള്ളത്. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്നും ജില്ലാ കലക്ടർ ഡി.ബാലമുരളി പറഞ്ഞു.