ബക്കറ്റിലെ വെള്ളത്തിൽ വീണു: പാലക്കാട് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. അമ്മയുടെയും അച്ഛന്റെയും ഒരു നേരത്തെ ശ്രദ്ധവിട്ടുപോയ സമയം കുഞ്ഞിന്റെ ജീവൻ ഒരു ബക്കറ്റ് വെള്ളത്തിൽ ഇല്ലാതെയായി.

പാലക്കാട് ചാലിശ്ശേരി മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകൻ പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മദ് നിസാൻ ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി തലകീഴായി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. അമ്മ കണ്ടപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

Loading...

ഇൻഡോറിൽ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരൻ ഈ വീട്ടിൽ താമസിച്ചിരുന്ന വ്യക്തി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇയാളുടെ കൂടെ വന്നതിനാൽ ഹോം ക്വാറന്റീനിലായിരുന്നു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്. അതേസമയം കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തുക.