പാലക്കാട് കോവിഡ് ഭീതിയിൽ: ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 16 പേർക്ക്

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ഇന്ന് പുതുതായി 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ‍ാടെ ചികിത്സയിലുള്ള രേ‍ാഗികളുടെ എണ്ണം 100 ലധികമാകും. കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേരുടെ കോവിഡ് സാമ്പിള്‍ പരിശോധനാ ഫലംകൂടി പോസിറ്റീവായി. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു.
2. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27). 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു.
3. ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29). മെയ് 12ന് ദാമാമില്‍നിന്നെത്തി. മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Loading...

പത്തനംതിട്ട ജില്ലയിൽ 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ സൗദിയിൽ നിന്നുമെത്തിയതാണ്. മഹാരാഷ്ട്രയിൽ നിന്നെത്തി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 വയസുകാരന്റെ മാതാവാണ് ഇതിൽ ഒരാൾ. അടൂർ ഏറത്ത് സ്വദേശികളായ അച്ഛനും (67) മകനും (32), വള്ളിക്കോട് സ്വദേശി പെൺകുട്ടി (25), കൊടുമൺ അങ്ങാടിക്കൽ സ്വദേശി (69) എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ മറ്റുള്ളവർ. സൗദിയിൽ നിന്നെത്തിയ ആൾ (33) തിരുവല്ല കോയിപ്രം സ്വദേശിയാണ്. ഇദ്ദേഹം കോവിഡ് കെയർ സെന്ററിലും മറ്റുള്ളവർ അവരവരുടെ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

തൃശൂർ <ജില്ലയിൽ പുതിയതായി 7 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. തൃശൂരിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗ സ്ഥിരീകരണമുണ്ടായത് ഇന്നാണ്. അബുദാബിയിൽ നിന്നെത്തിയ 4 പേർക്ക‌ും ദോഹ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നു തിരിച്ചെത്തിയ ഓരോരുത്തർക്കുമാണു രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്മാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു. ഒരു സ്ത്രീ ഗർഭിണിയാണ്.

മലപ്പുറം ജില്ലയില്‍ 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. മുംബൈയില്‍ നിന്ന് 21ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി (60) ‍, ഇദ്ദേഹത്തിന്റെ മരുമകള്‍ (30 ) , ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മുംബൈയില്‍ നിന്ന് 16ന് എത്തിയ തെന്നല തറയില്‍ സ്വദേശി (41) ‍, മുംബൈയില്‍ നിന്നുതന്നെ 22ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍ വഴി 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി (43 )‍, ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് 8ന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി (37) ‍എന്നിവര്‍ക്കാണ് രോഗബാധ.

ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. ഇവരില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഭാര്യയ്ക്കും മകനും 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 6 പേർ രോഗമുക്തി നേടി വീടുകളിലേക്കു മടങ്ങി. കോവിഡ് ഭേദമായി സ്റ്റെപ് ഡൗൺ ഐസിയുവിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഇന്ന് പെൺകുഞ്ഞിനു ജൻമം നൽകി