പാലക്കാട് ഇന്ന് കൊവി‍‍ഡ് സ്ഥിരീകരിച്ചത് 29 പേർക്ക്: ജില്ലയിൽ സാമൂഹവ്യാപനമെന്ന ഭീതി നിലനിൽക്കുന്നുവെന്ന് ആശങ്ക

പാലക്കാട്: നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ ആശങ്കയേറുന്നു. 29 പേർക്കാണ് ഇന്ന് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഇന്ന് രണ്ട് പേർ ജില്ലയിൽ രോഗമുക്തരായി. ഇത് വരെ 96 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് ഇതിൽ 15 പേരാണ് രോഗമുക്തരായത്. നിലവിൽ 81 പേരാണ് ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം എറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിർത്തികടന്ന് റെഡ് സോണിൽ നിന്നുൾപ്പെടെ കൂടുതൽ ആളുകളെത്തുന്നതും വീട്ടിൽ നിരീക്ഷണത്തിലുളളവർ ജാഗ്രത പാലിക്കാത്തതുമാണ് പാലക്കാടിന്റെ ആശങ്ക. വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി വരും. ജാഗ്രതപുലർത്തിയില്ലെങ്കിൽ സാമൂഹവ്യാപനമെന്ന ഭീതി നിലനിൽക്കുന്നു മുൻകരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ ഈ മാസം 31വരെ പാലക്കാട് നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ ഇളവനുസരിച്ച് ആളുകൾക്ക് പുറത്തിറങ്ങാമെങ്കിലും നാലിൽകൂടുതൽ പേർ എങ്ങും സംഘം ചേരരുത്.

Loading...

അതേസമയം സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 67 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട്ട് 29 പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ എ​ട്ട് പേ​ര്‍​ക്കും കോ​ട്ട​യ​ത്ത് ആ​റ് പേ​ര്‍​ക്കും എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും അ​ഞ്ച് പേ​ര്‍​ക്ക് വീ​ത​വും കൊ​ല്ല​ത്ത് നാ​ല് പേ​ര്‍​ക്കും കാ​സ​ര്‍​ഗോ​ട്ടും ആ​ല​പ്പു​ഴ​യി​ലും മൂ​ന്ന് പേ​ര്‍​ക്കു വീ​ത​വുമാണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 27 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 33 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഏ​ഴ് പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റ​ത്ത് മൂ​ന്ന് പേ​രും കാ​സ​ര്‍​ഗോ​ട്ടും പാ​ല​ക്കാ​ട്ടും ര​ണ്ട് പേ​രും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഒ​രോ​രു​ത്ത​രു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.