പാലക്കാട്: ജില്ലയിൽ അഞ്ചു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 മാസം പ്രായമായ കുട്ടിക്ക് ഉൾപ്പെടെയാണ് ഇന്ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. നാല് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. നിരീക്ഷണത്തിൽ പോവേണ്ടവർ നിർദേശങ്ങൾ ലംഘിച്ചു. നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്നം വർധിപ്പിച്ചിട്ടുണ്ട്. ചെക്പോസ്റ്റിൽ കുറഞ്ഞസമയം ചെലവഴിച്ചവർക്കും അൽപനേരം നിന്ന ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.
അതിർത്തി ജില്ലയായതിനാൽ പാലക്കാട് പ്രത്യേക ഇടപെടലുകൾ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്ന രണ്ട് പേർക്കും മുംബൈയിൽ നിന്ന് വന്ന രണ്ട് പേർക്കും ഒരു പ്രവാസിക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.ഇന്ന് മുതല്‍ പാലക്കാട് നിരോധനാജ്ഞയാണ്. 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന് ആവശ്യപ്പെട്ടു.
ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാന്‍ വേണ്ടിയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മന്ത്രി വിശദമാക്കി. പഞ്ചായത്ത് കമ്മിറ്റികൾ കാര്യക്ഷമമായി ഇടപെടണം. പ്രവാസികളേക്കാൾ മറ്റു ജില്ലകളില്നിന്നെത്തുന്നവരെയാണ് സൂക്ഷിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്നത്തിലാണ്. സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം പടരുന്ന സാഹചര്യമാണ്, സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇതു വീണ്ടും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.