പാലക്കാട് സിപിഎം പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു

പാലക്കാട്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശിയായ ഷാജഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നീല്‍ ബിജെപായാണെന്ന് സിപിഎം ആരോപിക്കുന്നു.

ഷാജഹാന്റെ വീടിന് അടുത്തുള്ള കടയ്ക്ക് പരിസരത്താണ് കൊലപാതകം നടക്കുന്നത്. ഞായറാഴ്ച രത്രി 9.30ന് സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെയായിരുന്നു ആക്രമം. അക്രമികള്‍ ഷാജഹാനെ വെട്ടിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

Loading...

കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഷാജഹാനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. അക്രമി സംഘത്തില്‍ അഞ്ച് പേരുള്ളതായിട്ടിണ് സൂചന. മരുതറോഡ് പഞ്ചായത്തില്‍ തിങ്കളാഴ്ച ഷാജഹാന്റെ സംസ്‌ക്കാരം കഴിയുന്നതുവരെ സിപിഎം ഹര്‍ത്താലിന് അഹ്വാനം ചെയ്തു.

അതേസമയം രാഷ്ട്രീയ കൊലപാതകമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മിന്റെ ആരോപണത്തെ ബിജെപി തള്ളിക്കളഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലന്നും സിപിഎമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി പറയുന്നു.