പാലക്കാട്ട് സ്വകാര്യ ആശുപത്രിയിൽ ഞെട്ടിക്കുന്ന ലൈംഗീക ചൂഷണം, 22നേഴ്സുമാരേ മാനഭംഗം ചെയ്തു, ആത്മഹത്യ ചെയ്തവർ3

കേരളത്തേ ഞെട്ടിപ്പിക്കുന്ന സ്ത്രീ പീഢന പരമ്പര പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്തുവന്നു. ഇതിനകം 20ഓളം നേഴ്സുമാരേ ഇവിടെ ബലാൽസംഗത്തിനും, ലൈംഗിക ചൂഷണത്തിനും വിധേയമാക്കി. മനം മടുത്ത് ഇതിനകം ആത്മഹത്യ ചെയ്തത് 3 നേഴ്സുമാർ.

22 നഴ്സുമാര്‍ ഇതുവരെ പീഡനത്തിനിരയായി എന്നു പറയപ്പെടുന്നുഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നഴ്സുമാര്‍ പറയുന്നു.
ജീവനക്കാരികളുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ചൂഷണം ചെയ്യുന്നത്.ഈ ഫോട്ടോകള്‍ വെളിയില്‍ വിട്ടാല്‍ ഇനി മറ്റൊരു സ്ഥലത്ത് ജോലി ലഭിക്കില്ലെന്നും, വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നും നഴ്സുമാര്‍ മൊഴി നല്‍കി. ആശുപത്രിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് പീഡനത്തിനു പിന്നിലെന്നും ഇതിലൊരാള്‍ ആശുപത്രി നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണെന്നും വിവരമുണ്ട്

Loading...

ലൈംഗീക ചൂഷണത്തിനിരയായ ഒരു നേഴ്സുകൂടി കഴിഞ്ഞ ദിവസം ആത്മഹത്യാ നീക്കം നടത്തിയിരുന്നു. നേരിയ ഭാഗ്യത്തിൽ അവർ രക്ഷപെട്ടു. ഇവരേ കൂട്ട ബലാൽസംഗത്തിന്‌ വിധേയയാക്കി എന്നാണ്‌ ആരോപണം. സ്കാൻ വിഭാഗത്തിലേ ജീവനക്കാരാണ്‌ ഇതിന്‌ പിന്നിൽ. പോലീസ് ഇവരേ ചോദ്യം ച്യ്യുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്‌ 20ലക്ഷം രൂപ നല്കി കേസ് ഒതുക്കി തീർക്കുകയായിരുന്നു. പെൺകുട്ടിയിൽ നിന്നും വീട്ടുകാരിൽ നിന്നും പരാതി ഇല്ലെന്ന് എഴുതി ചില ജീവനക്കാർ വാങ്ങിക്കുകയും ചെയ്തു.

വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയാണ് തനിക്കു നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇവരെയിപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഴ്സിന് വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതോടെയാണ് ലൈംഗിക പീഡനത്തിലേക്ക് അന്വേഷണം നീണ്ടത്. കേസ് ഇപ്പോൾ പോലീസിന്റെ മുമ്പിലാണ്‌. യുവതിയേ ബലാൽസംഗം ചെതതായി മെഡിക്കൽ രേഖയിലും ഉണ്ട്. എന്നാൽ പ്രായ പൂർത്തി യായതിനാൽ യുവതിക്ക് പരാതി ഇല്ലാതെ പോലീസിന്‌ ഒന്നും ചെയ്യാൻ ആകില്ല്.

സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്ന വിവരം പ്രദേശവാദികളെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ പീഡനത്തെത്തുടര്‍ന്ന ഇതേ ആശുപത്രിയിലെ മൂന്ന് നഴ്സുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നും പറയപ്പെടുന്നു.പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെൾക്കും വൻ തുക നല്കി കേസുകൾ ഒതുക്കുകയായിരുന്നു.