പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായി. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത് .മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.

കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് ഇപ്പോൾ അന്വേഷിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചത്. സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്നാണ് എഫ്‌ഐആറിൽ പുറത്തുവന്നിരുന്നത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയാവുന്ന അഞ്ച് പേരാണെന്നും മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.

Loading...