പാലക്കാട്ടെ യുവമോർച്ച നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് കുത്തേറ്റ് കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നിൽ സിപിഎം ഡിവൈഎഫ് പ്രവർത്തകർ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിൽ സിപിഎം,, ഡിവൈഎഫ്ഐ പ്രവര്ർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആർ. വിശ്വനാഥ് അറിയിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു. പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നന് ഈമാസം രണ്ടിനാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറിന് കുത്തേറ്റത്.

അയൽവാസികളവും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുൻ, നിഥിൻ എന്നിവരായിരുന്നു പ്രതികൾ. നെഞ്ചിന് കുത്തേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. നിഥിനൊഴികെയുള്ള പ്രതികളെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളായ മിഥുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അരുൺ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. നാളെ ആലത്തൂർ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. അരുൺകുമാറിൻറെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Loading...