പലാരിവട്ടം പാലം, കേരളം കുലുങ്ങുന്നു, മുൻ മന്ത്രി അറസ്റ്റിലേക്ക്, ഉമ്മൻ ചാണ്ടിക്കും പിടി വീഴുന്നു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ ഫോണും പിഎയുടെ ഫോണും സ്വിച്ച്‌ ഓഫാണ്. അറസ്റ്റുണ്ടായേക്കുമെന്ന സൂചനകള്‍ വരുമ്ബോള്‍ കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു അദ്ദേഹം. എന്നാല്‍, അതിനുശേഷം എവിടേക്ക് പോയെന്നാണ് അറിയാത്തത്.

Loading...

പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പം രാവിലെ പതിനൊന്നരയോടെ അദ്ദേഹം കുന്നുകരയിലെത്തിയിരുന്നു. അവിടെ നിന്ന് മടങ്ങിയശേഷമാണ് മൊബൈലില്‍ അദ്ദേഹത്തെ കിട്ടാതായത്. അറസ്റ്റിലായേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് അദ്ദേഹം ഏതെങ്കിലും രഹസ്യസങ്കേതത്തിലേക്ക് മാറിയതാണോ എന്നതടക്കമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അഴിമതി കേസില് ശകത്മായ തെളിവുകള് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ തൃപ്തികരമല്ലെങ്കില്‍ കാര്യങ്ങള്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.