പാലാരിവട്ടം പാലം, പുനര്‍നിര്‍മാണത്തിന്റെ പ്രാഥമിക ജോലികള്‍ ഉടന്‍ തുടങ്ങും

കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാലം വീണ്ടും പുതുക്കിപ്പണിയാന്‍ പോവുകയാണ്. തിങ്കളാഴ്ച തന്നെ പാലം പുതുക്കിപ്പണിയാനുള്ള പ്രാഥമിക ജോലികള്‍ ആരംഭിക്കുമെന്നാണ് ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചിരിക്കുന്നത്.

പാലം നിര്‍മിക്കാനുള്ള സമയക്രമം ഇന്ന് തീരുമാനിക്കും. പാലത്തിന്റെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. മെട്രോമാനായ ഇ.ശ്രീധരന്റെ നേതൃത്വത്തിലാണ് പണി നടക്കുക. പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ജോലികള്‍ക്കായി നല്‍കിയിരിക്കുന്ന തുകയില്‍ ബാക്കി വന്ന പണം ഉപയോഗിച്ച് പണി തുടങ്ങുമെന്നാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.

Loading...