പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്;പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍

പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു.ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. സൂരജടക്കം നാലു പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിര്‍മ്മാണ കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപേര്‍.

Loading...

മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​മു​ത​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്.