പാലാരിവട്ടത്തി റോഡിലെ കുഴിയില്‍ വീണ് ജീവന്‍ നഷ്ടമായ യുവാവ് കുടുംബത്തിന്റെ ഏക അത്താണി

കൊച്ചി: പാലിരവട്ടത്ത് ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. മരണപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. യദുലാലിന്റെ കുടുംബത്തിന് വേണ്ടി ഇപ്പോള്‍ ബന്ധുക്കള്‍ക്ക് സര്‍ക്കാരിനോട് അപേക്ഷ മാത്രമാണുള്ളത്. മറ്റാരും തുണയില്ലാത്ത കുടുംബത്തെ സഹായിക്കണമെന്നാണ് ബന്ധുക്കള്‍ അപേക്ഷിക്കുന്നത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. യദുലാലിന്റെ അമ്മ ക്യാന്‍സര്‍ രോഗിയാണ്. അച്ഛന്‍ തയ്യല്‍ ജോലിക്കാരനാണ്. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയടക്കം മുടങ്ങും. പോലീസ് അന്വേഷിച്ച് യദുവിന്റെ മരണത്തെ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു.

Loading...

അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്. ജോലി തേടി നഗരത്തില്‍ എത്തിയതായിരുന്നു യദുലാല്‍. മകന്റെ വിയോഗം അറിഞ്ഞപ്പാടെ അമ്മ അവിടെ തളര്‍ന്നുവീണു. യദുവിന്റെ അച്ഛന് തുച്ഛമായ വരുമാനമുള്ള തയ്യല്‍ ജോലിയാണ്. സഹോദരന്‍ പഠനം തുടരുകയാണ്. ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയടക്കം വിവിധ ജോലികള്‍ ചെയ്താണ് യദു കുടുംബം പോറ്റിയിരുന്നത്.

അതേസമയം സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ രംഗക്കെക്കി. കുഴി അടയ്ക്കാന്‍ പലതവണ കൗണ്‍സിലര്‍ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അധികൃതര്‍ തയ്യാറായില്ലെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗണ്‍സിലര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. അടിയന്തരമായി കുഴി അടക്കാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്ന കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു.

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ലോറി കയറിയാണ് അപകടം ഉണ്ടായത്. വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വാട്ടര്‍ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.

മുന്‍പ് നിരവധി പേര്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുഴിയടയ്ക്കണമെന്ന് നിരവധി തവണ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു. ഇരുചക്ര വാഹന യാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.

അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎല്‍എ പ്രതികരിച്ചു. കുഴിക്ക് സമീപം വച്ച ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണതെന്നും ടി ജെ വിനോദ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.