മഞ്ജു സിനിമയില്‍ മാത്രമല്ല, ജീവിതത്തിലെയും മികച്ച നടി ; ആരോപണവുമായി പല്ലിശ്ശേരി രംഗത്ത്‌

മഞ്ജു സിനിമയില്‍ മാത്രമല്ല, ജീവിതത്തിലെയും മികച്ച നടിയാണെന്ന ആരോപണവുമായി പല്ലിശ്ശേരി രംഗത്ത് . മഞ്ജു സ്‌ക്രീനില്‍ മാത്രമാണ് മികച്ച നടിയെന്ന് വിശ്വസിച്ചതാണ് കൂടെ നിന്നവര്‍ക്ക് സംഭവിച്ച തെറ്റെന്ന് പല്ലിശ്ശേരി പറയുന്നു. കര്‍മ്മ ന്യൂസ് ലൈവിലൂടെയാണ് മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പല്ലിശ്ശേരി രംഗത്തെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ശേഷം കൊച്ചിയില്‍ നടന്ന യോഗത്തില്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. അതെ മഞ്ജു തന്നെയാണ് ഇപ്പോള്‍ തന്റെ നിലപാടുകളില്‍ നിന്ന് പിന്നോക്കം പോയിരിക്കുന്നതെന്നും പല്ലിശ്ശേരി ആരോപിച്ചു. നടിക്ക് നീതിലഭിക്കുന്നതിനായി ഡബ്ലുസിസി എന്ന സംഘടന രൂപീകരിക്കുന്നതിനും മഞ്ജു മുന്‍പന്തിയിലുണ്ായിരുന്നു.

വിവാഹശേഷം ആരുമല്ലാതിരുന്ന മഞ്ജു വാര്യരെ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ തിരികെ കൊണ്ടു വന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. അതെ ശ്രീകുമാര്‍ മേനോന്റെ പേര് ചേര്‍ത്താണ് മഞ്ജുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതും. ദിലീപിന് ജാമ്യം ലഭിക്കുന്നതിനായി അഡ്വ രാമന്‍പിള്ള വക്കീല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അഞ്ച് പേജ് കുറ്റാരോപണം മഞ്ജുവിന്റെ പേരിലുണ്ടായിരുന്നു. അതില്‍ മൂന്ന് പേജും ശ്രീകുമാര്‍ മേനോന്റെ പേര് ചേര്‍ത്തുള്ളതായിരുന്നു. എന്നാല്‍ കോടതിയില്‍ രാമന്‍പിള്ള വക്കീല്‍ മഞ്ജുവിനെതിരായ ആരോപണങ്ങള്‍ വിശദീകരിച്ചില്ലെന്നും ശ്രീകുമാര്‍ മേനോനെതിരായ ആരോപണങ്ങള്‍ മാത്രമാണ് വിശദികരിച്ചതെന്നും പല്ലിശ്ശേരി പറയുന്നു.

ഉദാഹരണം സുജാത എന്ന സിനിമ മുതലാണ് മഞ്ജുവില്‍ മാറ്റങ്ങള്‍ ഉണ്ടായത്. ദിലീപുമായി ബന്ധപ്പെട്ടവരാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അന്നുമുതല്‍ മഞ്ജു ഡബ്ലുസിസിയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഡബ്ലുസിസിയുടെ കൊച്ചിയിലും തിരുവനന്തപുരത്തും യോഗങ്ങള്‍ നടക്കുമ്പോള്‍ മഞ്ജുവാര്യര്‍ കേരളത്തിലുണ്ടായിരുന്നു, എന്നിട്ടും അവര്‍ അന്നൊന്നും മീറ്റിംഗില്‍ പങ്കെടുത്തില്ല.

ഡബ്ലുസിസിയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുന്ന മഞ്ജു ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കാനായല്ല നിലനില്‍ക്കുന്നതെന്നും മറിച്ച് ദിലീപിനെ രക്ഷിക്കാനാണ് ശ്രമമെന്നും പല്ലിശേരി പറയുന്നു. മലയാള സിനിമയെ സ്‌നേഹിക്കുന്ന മഞ്ജുവിനെ സ്‌നേഹിക്കുന്ന ലോകത്തുള്ള എല്ലാ മലയാളികളെയും ചതിച്ചുകൊണ്ടാണ് മഞ്ജുവിന്റെ മനംമാറ്റമെന്ന് പല്ലിശേരി ആരോപിക്കുന്നു, ഇരട്ടമുഖമല്ല വ്യക്തിത്വമല്ല മറിച്ച് ബഹുമുഖമുള്ള വ്യക്തിയാണ് മഞ്ജുവെന്നും പല്ലിശേരി ആരോപിക്കുന്നു

കര്‍മ്മ ന്യൂസ് ലൈവിലൂടെ മഞ്ജുവിനെതിരെ പല്ലിശേരി നടത്തിയ വെളിപ്പെടുത്തല്‍ കാണാം,..

 

Top