കാവ്യ ഗര്‍ഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും വാര്‍ത്ത കിട്ടിയത് ദിലീപിന്റെ ക്യാമ്പില്‍ നിന്ന്; പല്ലിശേരി

 

2016 നവംബര്‍ 25 നാണ് ദിലീപ് കാവ്യ വിവാഹം കൊച്ചിയില്‍ നടന്നത്. വിവാഹത്തിനുശേഷം നിരവധി പ്രശ്‌നങ്ങള്‍ ദിലീപിനെ അലട്ടിയിരുന്നു. ജയില്‍ വാസം വരെ അനുഭവിച്ച ദിലീപിപ് അനുഭവിച്ചിരുന്നു. വിമര്‍ശകരോടൊപ്പംതന്നെ ആരാധകരെയും നേടിയെടുക്കാന്‍ ദിലീപിന് സാധിച്ചു. ദിലീപിനെക്കുറിച്ചുള്ള പല്ലിശ്ശേരിയുടെ ചില വെളിപ്പെടുത്തലുകളിതാ

Loading...

ചേട്ടന്‍ എനിക്ക് പണി തന്നു കൊണ്ടിരിക്കുകയാണല്ലോ. ചേട്ടന്റെ ഓഫീസിലും എന്റെ ആളുകള്‍ ഉണ്ട്. അവര്‍ എനിക്ക് അപ്പപ്പോള്‍ വാര്‍ത്ത തരുന്നുണ്ട്

അറിയാം ദിലീപേ… പക്ഷെ, അവരെക്കൊണ്ട് നിങ്ങള്‍ക്കൊരു ഗുണവും ഉണ്ടാകില്ല. ഞാന്‍ മനഃപൂര്‍വ്വമാണ് അത്തരം വാര്‍ത്തകള്‍ അവരില്‍ എത്തിച്ചത്. അതൊന്നുമല്ല ഞാന്‍ പ്രസിദ്ധീകരിക്കുന്നത്. കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടെന്നു മനസിലാക്കാനും ആരാണ് കള്ളന്‍ അല്ലെങ്കില്‍ കള്ളി എന്നു മനസിലാക്കാനുമാണ് അങ്ങിനെ ചെയ്തത്.

അടുത്ത വാര്‍ത്ത എന്താണ്?

ഇനി നിങ്ങളുടെ വിവാഹ ഫോട്ടോ കവര്‍ ചിത്രം കൊടുത്ത് പ്രസിദ്ധീകരിക്കും

ഓഹോ… ഞങ്ങളുടെ കല്യാണഫോട്ടോയും സംഘടിപ്പിച്ചു കഴിഞ്ഞോ

വിവാഹം കഴിഞ്ഞ നിമിഷം തന്നെ ഞങ്ങള്‍ ഫോട്ടോ എടുത്തുകൊടുക്കും

അതിന് വിവാഹത്തിന് ചേട്ടനെ ക്ഷണിച്ചില്ലെങ്കിലോ?

പത്രപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടല്ല വാര്‍ത്തകള്‍ ശേഖരിക്കുന്നത്. അതുകൊണ്ട് എന്റെ പ്രതിനിധി അവിടെ വന്നിരിക്കും. എന്നെ വിളിച്ചാലും ഞാന്‍ വരില്ല. ആശംസകള്‍ അയയ്ക്കും.

ചേട്ടന്റെ ഒരു തമാശ. നടക്കാത്ത കാര്യങ്ങള്‍ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെ. എന്തായാലും വിവാഹത്തിന്റെ ഡേറ്റുവരെ സമ്ബാദിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളുടെ ശാന്തിമുഹൂര്‍ത്തം കൂടി കണക്കുകൂട്ടി പറയുമോ?

പരിഹാരത്തിന് പല തലങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ഭാവിക്കാതെ ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍ പറഞ്ഞു.

ശാന്തിമുഹൂര്‍ത്തം കഴിഞ്ഞതല്ലെ! കാവ്യ ഗര്‍ഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും ദിലീപിന്റെ ക്യാമ്ബില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. പക്ഷെ, ഞാനതുകൊടുക്കില്ല. എന്നാല്‍ ഡിസംബറിന് മുന്‍പ് വിവാഹം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ദിലീപും കാവ്യയും എന്റെ വാര്‍ത്തയ്‌ക്കെതിരെ മറുപടി നല്‍കി. തമിഴ് പത്രമാണ് കാവ്യയുടെ അഭിമുഖം റിപ്പോര്‍ട്ട് ചെയ്തത്.

ഇനി മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഞങ്ങള്‍ക്കും അഭിമുഖം തന്നത്.

കാവ്യയുടെ അഭിമുഖത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഇങ്ങിനെയായിരുന്നു.

ഒരു പുനര്‍വിവാഹത്തെക്കുറിച്ച്‌ ഞാനിതുവരെ ചിന്തിച്ചിട്ടില്ല. ദാമ്ബത്യം എന്നത് ഒരു പെണ്ണിന്റെ ജന്മസാഫല്യമാണെന്ന് ഞാന്‍ കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ചിന്തകളൊക്കെ മാറി. ഒരു പെണ്ണ് സ്വന്തം കാലില്‍ നില്‍ക്കണം. സാമ്ബത്തികമായും മാനസികമായും അവള്‍ക്ക് അടുക്കും ചിട്ടയും വേണം. ഇതൊക്കെ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഞാന്‍ പുനര്‍വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കു.

ദിലീപിന്റെ പേരു ചേര്‍ത്ത് വരുന്ന വാര്‍ത്തകള്‍ വെറുതെയാണെന്നാണോ?

ഇത്തരം വാര്‍ത്തകള്‍ എഴുതുന്നവര്‍ മാനസിക രോഗികളാണ്. അവര്‍ ഇത്തരം വാര്‍ത്തകള്‍ എന്നും എഴുതിക്കൊണ്ടിരിക്കും. ഞാന്‍ വിവാഹിതയായി ദാമ്ബത്യ ജീവിതം തുടങ്ങിയതിന് ശേഷവും ദിലീപേട്ടനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നിരുന്നു. അവിടെയും അവര്‍ എന്നെ വെറുതെവിടില്ലെന്നറിയാം. എന്തായാലും ഞാനവിടെ ഭര്‍ത്താവിനെ വിട്ട് പരപുരഷനോടൊത്ത് ജീവിക്കുകയാണെന്നെഴുതിയില്ല.

അതെഴുതുന്നതിന് മുമ്ബേ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അല്ലേ?

ആ ചോദ്യത്തിന് കാവ്യ ഉത്തരം പറഞ്ഞില്ല.

ജീവിതം ധാരാളം വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ നല്‍കി അല്ലെ?

അതെ. എല്ലാവരും നല്ലവരാണെന്നു കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞാന്‍ നല്ലവരെന്നു കരുതിയ പലരും നല്ലവരായിരുന്നില്ല. അവരുടെ ഉദ്ദേശങ്ങള്‍ പലതായിരുന്നു. മനസില്‍ കാപട്യവും ഹൃദയം നിറയെ കളങ്കവുമുള്ളവരായിരുന്നു. ഞാനവരെ പഴിചാരുന്നില്ല. കാരണം, അവരെക്കുറിച്ച്‌ ശരിക്കും പഠിക്കാതെയാണ് ഞാനവരെ വിശ്വസിച്ചതും എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചതും. അതുകൊണ്ട് ഇനി അത്തരം ചതിവുകള്‍ പറ്റില്ല. ആരൊക്കെ എന്തൊക്കെ എഴുതിയാലും ചതിക്കാത്ത എന്റെ സുഹൃത്ത് ദിലീപേട്ടന്‍ മാത്രമാണ്. ഞാന്‍ എല്ലാം തുറന്നു പറയുന്നതും അദ്ദേഹത്തോടാണ്. മറ്റാരേയും ഞാനിനി വിശ്വസിക്കില്ല.

ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകില്ല എന്ന് എത്ര പ്രാവശ്യം നിഷേധിച്ചാലും ദിലീപിനെ മാത്രമാണ് വിശ്വാസം എന്ന വെളിപ്പെടുത്തല്‍ ഇരുവരും എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലായി.

അതേ സമയം കാവ്യ-ദിലീപ് വിവാഹത്തെക്കുറിച്ച്‌ ദിലീപിന്റെ തുറന്നുപറച്ചില്‍ ഈ രീതിയിലായിരുന്നു.

ഞങ്ങളുടെ കല്യാണം നടത്തുന്ന ചില പത്രക്കാര്‍ അക്കാര്യം ഞങ്ങളോടു പറയാറുമില്ല. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ചോദിക്കുമ്ബോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഞങ്ങള്‍ക്കും താല്പര്യം. ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ല. അതേക്കുറിച്ച്‌ എനിക്കിത്രയെ പറയാനുള്ളു.

ഇനി നിങ്ങളുടെ വിവാഹം നടന്നലോ?

നിങ്ങളായിട്ട് പല പ്രാവശ്യം നടത്തിയല്ലേ? രണ്ടു വര്‍ഷത്തേയ്ക്ക് അത്തരം ചിന്തകള്‍ പോലും എനിക്കില്ല. എനിക്കിപ്പോള്‍ പ്രധാനം മകളാണ്. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.

ഡിസംബറില്‍ വിവാഹിതരായാല്‍?

പ്ലീസ് ഇനി ഈ ചോദ്യത്തിന് പ്രസക്തിയില്ല. ഞങ്ങള്‍ രണ്ടുപേരും അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

ദിലീപിനെക്കുറിച്ച്‌ പലര്‍ക്കും പലതും പറയാനുണ്ടായിരുന്നു. മിമിക്രിയുമായി നടന്നപ്പോള്‍ സഹപ്രവര്‍ത്തകരെ ദ്രോഹിക്കുകയും, പാരവെയ്ക്കുകയും ചെയ്ത കാര്യം. എന്നാല്‍ അക്കാര്യം പറഞ്ഞ ആളിന്റെ പേര് വെളിപ്പെടുത്തരുതെന്നും, ആളെ മനസിലായാല്‍ പ്രതികാരം ചെയ്യുമെന്നും ആ സുഹൃത്ത് പറയുകയുണ്ടായി.

ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ അടുത്ത ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഒരു സൂചന നല്‍കി. ഡിസംബറിനു മുമ്ബ് ദിലീപ് -കാവ്യ വിവാഹം നടന്നില്ലെങ്കില്‍ വേറെ ഒരാളെക്കൊണ്ട് എനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമത്രെ.

കേസ് വരുന്നെങ്കില്‍ വരട്ടെ. ആര്‍ക്ക് വേണമെങ്കിലും ആരെക്കുറിച്ചും കേസ് കൊടുക്കാം. വര്‍ഷങ്ങള്‍ക്കു മുമ്ബ് പല വമ്ബന്മാരും കേസുകൊടുത്തിട്ടുണ്ട്. വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അതെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. ഇനിയും എത്ര കേസുകള്‍ വേണമെങ്കിലും വന്നോട്ടെ.

മോശമായ കാര്യം ചെയ്തതിനല്ലല്ലോ എനിക്കെതിരെ കേസ്. പത്രസ്ഥാപനം നടത്തുന്നവര്‍ക്കെതിരെ എത്രയെത്ര കേസുകളാണ് ഒരു പരിശോധന നടത്തിനോക്കു. കോടതിയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കേസുകളുമായി പത്ര സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരൊറ്റ കേസിലും ഞാന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇനി തോറ്റാലും വിരോധമില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു.

രാത്രി – ഞാന്‍ ലേഡി ഇന്‍ഫോര്‍മറെ വിളിച്ചു. ഡിസംബറിലോ അതിന് മുമ്ബോ കാവ്യ – ദിലീപ് വിവാഹം നടക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് അറിവ്. അങ്ങിനെ സംഭവിച്ചാല്‍ പിന്നെ എന്റെ എഴുത്തിന് വിലയുണ്ടാകില്ല.

ധൈര്യമായിരിക്കു സാര്‍. ആ വിവാഹം നടക്കും. അവര്‍ ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ട്. ഡിസംബറിന് മുമ്ബ് വിവാഹം നടന്നില്ലെങ്കില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാകുമത്രെ. ചിലപ്പോള്‍ അവര്‍ തമ്മിലുള്ള വിവാഹം തന്നെ നടന്നില്ലെന്നും വരാം. അതുകൊണ്ട് ഇരുവരും എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എനിക്ക് കിട്ടിയ അറിവ് ശരിയാണെങ്കില്‍ വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുമ്ബോ അതല്ലെങ്കില്‍ വിവാഹ ദിവസം മാത്രമോ ആയിരിക്കും വിവാഹത്തെക്കുറിച്ച്‌ സൂചിപ്പിക്കുക.

ഞാന്‍ വിശ്വസിക്കുന്നു. എന്നാലും ഒരാശങ്ക.

ഒരു ശങ്കയും വേണ്ട…. മുന്‍കൂട്ടി വിവാഹതീയതി സമ്മതിച്ചാല്‍ ആരാധകര്‍ അകന്നു പോകുമെന്ന ഭയവും ഉണ്ട്.