കൊച്ചിയിൽ 61 കാരിയെ വെട്ടിക്കൊന്നു; പ്രതികാരക്കൊലയെന്ന് സംശയം

കൊച്ചി: പള്ളുരുത്തിയാൽ 61വയസ്സുകാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. 2014ൽ ജയൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധുവിൻ്റെ അമ്മയാണ് സരസ്വതി. തന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.