കോഴിക്കോട്: വികൃതിക്കാർ ജനത്തേ പാർടി എതിരാക്കുന്നു. ഏതാനും ചില വ്യക്തികള്‍ കാണിക്കുന്ന വികൃതികള്‍ കൊണ്ടാണ് പ്രസ്ഥാനത്തെ ജനങ്ങള്‍ അടച്ചാക്ഷേപിക്കുന്നതെന്ന് പാലൊളി പറഞ്ഞു.ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനെയും പി.കെ ശ്രീമതി ടീച്ചറെയും പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി രംഗത്തുവന്നു.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങള്‍ തിരുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണവിധേയരെ യു.ഡി.എഫ് അഞ്ച് വര്‍ഷം പേറി. എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികള്‍ ഉണ്ടാകില്ല. തെറ്റുകള്‍ അതാത് സമയത്ത് തിരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാണെന്നും പാലൊളി പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മര്‍കോയയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അഴിമതിരഹിത മന്ത്രിക്കുള്ള അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പാലൊളി ബന്ധു നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

Loading...