പൾസർ ജയിലേക്ക് രക്ഷപെട്ടു, പിന്നിൽ രക്ഷിക്കാൻ ശക്തരായവർ…എല്ലാം തയ്യാറാക്കിയ തിരകഥപോലെ

പൾസർ സുനിൽ കുമാർ ജയിലിലായി. കോടതിയിൽ ഹാജരാക്കി പ്രതിയേ റിമാന്റ് ചെയ്യുകയായിരുന്നു. ഇത്രയും ഗൂഢാലോചനയും, വിവാദവും ഉണ്ടാക്കിയ കേസിൽ പ്രതിക്ക് ലഭിച്ചത് വി.ഐ.പി പരിഗണനയെന്ന് വൻ വിമർശനം ഉയർന്നു. പ്രതിയേ വിശദമായി ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. അറസ്റ്റ് നാടകം കഴിഞ്ഞ് പോലീസ് പൾസറിനേ കൊണ്ടുപോയി അയാൾ പറഞ്ഞതെല്ലാം എഴുതിയെടുത്തു. മൂന്നു നേരവും ഭക്ഷണം, ചായ, നോൺ വെജ് കൂട്ടി അത്താഴവും ഊണും.എല്ലാം നല്കി.  പിന്നെ വഴിപാടായി കുറെ സ്ഥലത്ത് ഒരു ഓട്ട പ്രദിക്ഷണം….അദ്ദേഹത്തേ പരിചരിച്ച പോലീസുകാർക്ക് ഒരു വർഷത്തിലേ വേതനത്തിനു തുല്യമായ തുക ഒന്നിച്ച് ലഭിച്ചു എന്നാണ്‌ അണിയറയിൽ നിന്നും പുറത്തേക്ക് വരുന്ന സംസാരം.

ഇത് വായിക്കുന്നവരിൽ ഇടത് പക്ഷക്കാരും ഉണ്ടാകാം. സർക്കാരിനെതിരായ ഒന്നല്ല ഈ എഴുത്ത്. ഈ വിഷയത്തിൽ മാത്രം ഉള്ള വിലയിരുത്തലാണിത്. രാഷ്ട്രീയമായി കാണരുത്. ഒരു സാധാരണ പൗരന്റെ സ്ഥാനത്തുനിന്നും ഇതിനേ വായിക്കാൻ അപേക്ഷ…തയ്യാറാക്കിയത് വിൻസ് മാത്യു FACEBOOK LINK

Loading...

പൾസർ പറയുന്നത് എന്താണോ അത് വേദവാക്യം പോലെ കൈകൂപ്പി നിന്ന് ഐ.ജി ഏമാൻ അടക്കം ഉള്ളവർ കുമ്പിട്ട് നിന്ന് കേട്ടു. പൾസറിന്റെ പുസ്തകത്തിൽ നിന്നുള്ള വായന എന്നപോലെ തിരുവായിൽ നിന്നും വരുന്ന മൊഴികൾ പത്രക്കാർക്ക് അപ്പോൾ അപ്പോൾ പോലീസ് വായിച്ചു കൊടുത്തു. എല്ലാ മൊഴിയും സമയാ സമയം മാധ്യമങ്ങൾക്ക് കൊടുത്ത് മൊഴി സമൂഹത്തിലും വായിച്ച് ഒപ്പ് വാങ്ങിക്കാൻ ഡി.ജി.പി തലപത്തു നിന്നും ഉത്തരവുണ്ടായിരുന്നു. എല്ലാം സുതാര്യം. തിരകഥ തയ്യാറാക്കി പൾസറിന്റെ വായിൽ തിരുകി കൊടുത്തവർക്ക് വിജയം.6 ദിവസം അസ്വസ്തമായിരുന്ന സിനിമാ താരങ്ങൾക്കും, പൾസർ സുനിക്കും എല്ലാം ഇന്ന് സമാധാനമായി കിടന്ന് ഉറങ്ങാം.

ഗണേഷ് കുമാറും, കൈതപ്രവും, വിനയനും പറഞ്ഞ സിനിമാ മാഫിയയുടെ രോമത്തിൽ പോലും സപർശിക്കാൻ കേരളാ പോലീസ് വളർന്നിട്ടില്ല. അവർ ജയിച്ചു…തോറ്റവരിൽ അതി പ്രമുഖ മഞ്ജു വാര്യരാണ്‌, എന്നും തോല്ക്കാൻ വിധിക്കപ്പെട്ട മഞ്ജു ഇതിൽ ജയിക്കും എന്ന് കരുതി…എന്നാൽ പിന്നെയും തോല്ക്കാനായിരുന്നു വിധി.

പൾസറിനേ സിനിമയിലേ ശക്തന്മാർ രക്ഷിച്ചു എന്നാകും പറയേണ്ടത്.പോലീസ് കസ്റ്റഡിയിൽ ഒരു ദിവസത്തിലധികം വയ്ക്കരുതെന്നും ഉപദ്രവിക്കരുതെന്നും ചോദിച്ച ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ച് ചോദിച്ച് മാനസീകമായി ബുദ്ധിമുട്ടികരുതെന്നും സിനിമയിലേ വൻ തിമിംഗലങ്ങൾ മുഖ്യമന്ത്രി തലത്തിൽ ഇടപെട്ട് അപേക്ഷ നടത്തിയിരുന്നു. എല്ലാം ഭംഗിയായി കലാശിച്ചു….കൊലയാളിയും, കള്ളനും, ബലാസംഗക്കാരനും രാജ്യ ദ്രോഹിയും ഒക്കെ ഇങ്ങിനെ വന്ന് അവരുടെ വായിലുള്ളത് പറഞ്ഞാൽ അത് കേട്ട് എഴുതി ഏസ് ഏസ്… എന്ന് വയ്ക്കാനാണെങ്കിൽ പിന്നെതിനാ നമുക്ക് ഈ പോലീസ്…

ഇത് പൾസർ കേസിൽ മാത്രമേ ബാധമാവുകയൊള്ളോ അതോ എല്ലാ കേസിലും ഇനി മുതൽ ഇതാകുമോ അവസ്ഥ. പോലീസ് മാന്വലും, സി.ആർ.പി.സി.യും ഒക്കെ എടുത്ത് വെറുത് അങ്ങ് കത്തിച്ച് കള….ധനവാന്മാരുടെയും ശക്തിമാന്മാരുടേയും കേസുകൾ വരുമ്പോൾ കടലാസിന്റെ വില പോലും ഇല്ലാത്ത നീതി നിർവഹണത്തിൽ എന്തിന്‌ നമ്മൾ ജനം വിശ്വസിക്കണം….അതിനേ എന്തിന്‌ അംഗീകരിക്കണം?..ഇനി ഇവിടെ എന്തു പ്രസ്കതിയാണ്‌ ഈ നിയമങ്ങൾക്ക് ഉള്ളത്?..എല്ലാത്തിന്റേയും വിലയും അന്തസും കളഞ്ഞു.

കേരളത്തിൽ കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണിതൊക്കെ. കൊടും ക്രിമിനലിനേ പിടിച്ചാൽ അവർ പറയുന്നത് പ്രകാരം കുമ്പിട്ട് നിന്ന് എഴുതി വേദവാക്യം പോലെ നെറ്റിയിലൊട്ടിച്ച് നടക്കുന്ന നട്ടെല്ലില്ലാത്ത കേരളാ പോലീസ്!… പൾസർ മൊഴികൾ അതേ പടി വിഴുങ്ങിയ ഐ.ജി.ഏമാനും എ.ഡി.ജി.പിയും, ഡി.ജി.പിയും ആ തൊപ്പി ഊരിവയ്ച്ച് തോട്ടി പണിക്ക് പോകുന്നതാകും നല്ലത്. ഇനി പ്രതികൾ പറയും. അതാകും ഈ നാട്ടിൽ സത്യം.ഇര പറയുന്നതല്ല. പരാതിക്കാരൻ സ്റ്റേഷനിൽ കൈകൂപ്പി ഓക്കാനിച്ച് നില്ക്കട്ടെ..സത്യം പറയുന്ന പ്രതികൾ നീണാൾ വാഴട്ടേ…ജയ് ജയ് കേരളാ പോലീസ്….

പൾസറിന്റെ മൊഴി കേട്ട് കേരളത്തിലേ ജനം ഒന്നും മനസിലാകാതെ കുന്തം വിഴുങ്ങി നില്ക്കുന്ന സ്ഥിതിയാണ്‌. ഒരു കൊടും ക്രിമിനൽ പറഞ്ഞത് പോലീസ് എല്ലാം കണ്ണടച്ച് വിശ്വസിച്ചിരിക്കുന്നു. അയാളേ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന്‌ പോലും വിധേയമാക്കിയില്ല. നടിയുടെ കാറിൽ നിന്നും കണ്ടെടുത്ത രോമം, സ്രവം, തലുമുടി എന്നിവ പോലും ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാൻ പോലീസിന്‌ താല്പര്യമില്ല.പൾസർ എല്ലാ ചോദ്യം ചെയ്യലും പൂർത്തിയായി ഇതാ ജയിലിലേക്ക് രക്ഷപെട്ടിരിക്കുന്നു. ഇനി കുറെ കാലം കഴിഞ്ഞ് ഇയാൾ പുഷ്പം പോലെ ശിക്ഷയിൽ നിന്നും കൂടി രക്ഷപെടും. എന്നിട്ട് അടുത്ത നടിയേ…സ്ത്രീയേ..കൊന്ന് തിന്നും..അതുവരെ നമ്മുടെ കോടതിയും പോലീസും അയാൾ പറഞ്ഞതെല്ലാം വിശ്വസിക്കും.

കേരളാ പോലീസിനിപ്പോൾ അക്രമിക്കപ്പെട്ട നടിയുടെ മൊഴിയല്ല കാര്യം. എല്ലാം മനസിലാക്കുന്ന മഞ്ജു വാര്യർ, രമ്യാ നമീശൻ തുടങ്ങിയവർ വ്യക്തമായി പറഞ്ഞു ഈ സംഭവത്തിനു പിന്നിൽ മറ്റ് ചിലർ ഉണ്ടെന്നും വൻ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും. മഞ്ജു ഉപയോഗിച്ച വാക്ക് “വൻ” ക്രിമിനൽ ഗൂഢാലോചന എന്നാണ്‌. ഒന്നല്ല 2 പൊതു വേദിയിൽ അവർ മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണിത്.

അതേ പൾസറിന്‌ പിന്നിലാണ്‌ മലയാള സിനിമ. പൾസറിന്‌ പിന്നിൽ നായക നടന്മാർ അണിനിരന്നു, ഭരണ കൂടം മടിച്ചു നിന്നു, പൾസറിന്‌ പിന്നിൽ പോലീസ് കൈകൂപ്പി നിന്നു.അവർ പൾസർ പറഞ്ഞത് കോപ്പി എടുത്ത് കോടതിയിലും മാധ്യമങ്ങൾക്കും നല്കി. ഇതാണോ അന്വേഷണം. പ്രതി പറയുന്നത് കേൾക്കാൻ മാത്രമാണേൽ നാളെ എല്ലാ കേസിലും ഇതാവർത്തിക്കുമോ? ഇതിന്‌ പിന്നിൽ ഗൂഢാലോചനയില്ലെന്ന് അന്വേഷണം പൂർത്തിയാകും മുമ്പേ ഇതാ പോലീസ് മുഖ്യമന്ത്രിയും പറഞ്ഞു. അന്വേഷണം നടക്കവേ മുഖ്യമന്ത്രിക്ക് ചാടി കയറി വിധിപറയാൻ തിടുക്കം എന്തായിരുന്നു? മുഖ്യൻ അവിടെയും നിർത്തിയില്ല, പ്രമുഖ നടനെതിരേയുള്ള വിവാദം അവസാനിപ്പിക്കാൻ അവശ്യപ്പെട്ടു. അയാൾക്കെതിരേ എഴുതരുതെന്നും സംയമനം പാലിക്കാനും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു, എത്ര മനോഹരം…. !

കൊടും ക്രിമിനലിന്റെ തിരുമൊഴി ആണിയടിച്ച് ഉറപ്പിച്ച് അവനേ ജയിലിൽ ആക്കിയ ശേഷമാണ്‌ ഇപ്പോൾ നടൻ ദിലീപ് തന്നെ അപകീർത്തിപെടുത്തുന്നു എന്ന് പറഞ്ഞ് പരാതി നല്കിയത്. നടനായതിനാലും തറ പോലീസ് സ്റ്റേഷനിൽ പോകാൻ സ്വാധീനം അനുവദിക്കാത്തതിനാലും ഡി.ജി.പ്പിക്കാണ്‌ പരാതി കൊടുത്തത്.

പൾസർ ശക്ത്മാനാണ്‌. അയാളേ ഒരു ചുക്കും ചെയ്യാൻ കേരളാ പോലീസിനു മീശ മുളച്ചിട്ടില്ല, നട്ടെല്ല് നിവർന്നിട്ടില്ല. പൾസർ ശക്തനാണ്‌…..പിന്നിൽ അധികാരത്തിന്റെ അകത്തളങ്ങളേ സ്വാധീനിക്കാൻ കരുത്തുള്ളവരും അധികാരത്തിൽ ഇരിക്കുന്ന ഭരണക്കാരുടെ അമ്മ നേതാക്കളുമാണ്‌. മോഹൻ ലാലും സുരേഷ് ഗോപിയും ഒഴികെയുള്ള മുഖ്യ താരങ്ങൾ എല്ലാം പക്ക ഇടത് ഭരണ ക്യാമ്പിൽ പെട്ടവരാണ്‌. പളസറിനേ തൊടാൻ അതിനാൽ തന്നെ പോലീസിനാവില്ല. പൾസർ പറഞ്ഞ മൊഴി പോലും കഴിഞ്ഞ 6 ദിവസമായി സിനിമാ മേഖലയിലേ മുൻ നിര രാജാക്കളുമായി നടത്തിയ ചർച്ചകളുടെയും ഒത്തു തീർപ്പിന്റേയും ആകെ തുകയാണ്‌.

ഇവിടെ തോറ്റത് ഇരയായ നടിയാണ്‌. ഈ വിഷയത്തിൽ ഇടപെട്ട മഞ്ജു വാര്യർ, രമ്യ നമ്പീശൻ, കേരളത്തിലേ പൊതു സമൂഹം ഒക്കെയാണ്‌. ഇന്ത്യയിലേ അറിയപ്പെടുന്ന നടിക്കെതിരേ ഉണ്ടായ അതിക്രമത്തിൽ കൃത്യമായ വിശദീകരണം ഉണ്ടാക്കാൻ പോലീസിനായില്ല. ബലാൽസംഗ ശ്രമം, തട്ടികൊണ്ട് പോകൽ, ഗൂഢാലോചന, സ്തീകളുടെ മോശമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങൾ ചുമത്തിയ ഒരു പ്രതിയേ ദിവസങ്ങൾ എടുത്ത് പല ഉദ്യോഗസ്ഥർ പലയിടത്ത് വയ്ച്ച് ചോദ്യം ചെയ്യുകയും ശാസ്ത്രീയമായ കുറ്റാന്വേഷണ രീതി ഉപയോഗിക്കുകയും വേണമായിരുന്നു. വാദി ഭാഗം ഇവിടെ തുടക്കത്തിലേ തോറ്റു. സ്വാധീനത്തിൽ കന കുറവാണ്‌ ആ ഭാഗത്തിന്‌.

ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് നിരവധി പാളിച്ചകൾ മനപൂർവ്വം വരുത്തിച്ചു.എവിടെ റിമാൻറ് റിപ്പോർട്ട്???കസ്റ്റഡി അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും???? എന്തേ നടപടിക്രമങ്ങൾ വൈകിപ്പിച്ചു???കൊടും ക്രിമിനൽ,,ബലാത്സംഗകുറ്റം ചുമത്തപ്പെട്ട പ്രതി..സ്വാഭാവികമായും നടപടിക്രമങ്ങൾ കുറ്റമറ്റതും കൃത്യവും വേഗത്തിലുള്ളതും ആകണം. പക്ഷേ മജിസ്റ്റ്രേട്ടിന് മുന്നിൽ കസ്റ്റഡി അപേക്ഷയും മെഡിക്കൽ റിപ്പോർട്ടും സമയത്ത് നൽകാത്ത പോലിസ്…നാടകം കളിച്ചു…ഇനിയും ഈ നാടകം തുടരും….