പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പമ്പ: പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം വിജിലൻസിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരാമത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി.

ദേവസ്വം മരാമത്തിലെ ഓവർസീയർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ശബരിമലയിൽ തീർഥാടന്നം തുടരുന്നത്.

Loading...

ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം തീർഥാടകർക്കും മറ്റ് ദിവസങ്ങളിൽ ആയിരം പേർക്കുമാണ് പ്രവേശനം. അതേസമയം കൂടുതൽ തീർഥാടകർക്ക് പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.