News WOLF'S EYE

വിവാഹ സദ്യ ഏറ്റ പാചകക്കാരൻ മുങ്ങി,900 അഥിതികൾ കഴിക്കാൻ വന്നപ്പോൾ സദ്യയില്ല

പനങ്ങാട് : വിവാഹ സദ്യക്ക് 50000 രൂപ അഡ്വാൻസ് വാങ്ങിയ പാചകക്കാരൻ പണി പറ്റിച്ചു. സദ്യ ഒരുക്കാതെ പണവുമായി മുങ്ങി. വിവാഹം കഴിഞ്ഞ് 900 അഥിതികൾ സദ്യക്കായി ഓഡിറ്റോറിയത്തിൽ വന്നപ്പോൾ സദ്യ ഇല്ല. പാചകക്കാരനും ഇല്ല. ഇതോടെ വധുവിന്റെ മാതാപിതാക്കൾ ബോധംകെട്ട് വീണു. ഇന്നലെ പനങ്ങാട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു പാചകക്കാരന്റെ കടുംകൈ. 900 പേരുടെ സദ്യയായിരുന്നു വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കിയത്.

“Lucifer”

കടവന്ത്രയിലെ ക്ഷേത്രത്തിൽ ആയിരുന്നു താലികെട്ട്. വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു.റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. എല്ലാ ഹോട്ടലുകളിൽനിന്നും ഊണും ചിക്കൻ ബിരിയാണിയും ഒക്കെ എത്തിച്ചു.

വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Related posts

മാധ്യമ പ്രവർത്തകയും,ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ടെലഫോൺ സെക്സ് ഓഡിയോ

subeditor

വിമാനപകടത്തില്‍ കൊലപെടും എന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നു

subeditor

തിരിച്ചടിയായത് ഇന്ത്യ നല്‍കിയ ഭീകരാക്രമണ മുന്നറിയിപ്പ് അവഗണിച്ച കൊണ്ട്, ഇപ്പോൾ നല്‍കേണ്ടി വന്നത് കനത്ത വില.. കുറ്റസമ്മതം നടത്തി ശ്രീലങ്കന്‍ പ്രധാനമന്ത്രി

subeditor5

ശബരിമലയിൽ സംഘർഷം തുടരും, ആശ്വാസ വിധി വന്നില്ല, ജനവരി 24നു വാദം

subeditor

ഐശ്വര്യ റായ് ഹോളിവുഡ് നടന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; മാനേജറുടെ വെളിപ്പെടുത്തല്‍

യോഗേശ്വറിന്റെ വെള്ളിമെഡൽ സ്വർണമാകുന്നു

subeditor

രാഹുൽ ഈശ്വർ ശബരിമലയിലേക്ക്, രഹസ്യ സന്ദേശങ്ങൾ നല്കാൻ അയ്യപ്പ ഭക്തർക്ക് വാക്കി ടോക്കികൾ

subeditor

ഷാരൂഖ് ഖാനെ കാണാന്‍ ഇന്ത്യയിലെത്തി ജയിലിലായ പാക് പൗരന്മാരെ വിട്ടയച്ചു

subeditor5

അമ്മ പള്ളിയിൽ പോയപ്പോൾ 2 പിഞ്ചോമനകളേ പിതാവ്‌ ഹാർപിക് ക്ളീനറിൽ മുക്കി കൊന്നു

subeditor

നഗ്നയായി മുലയൂട്ടി: മോഡലിന് സൈബര്‍ പൊങ്കാല

pravasishabdam online sub editor

ക്ലാസ്മുറിയിലെ ബൾബിന്റെ ഇത്തിരിവെട്ടം പഠിക്കാൻ മതിയാകുമായിരുന്നില്ല. വെളിച്ചത്തിനായി ഡെസ്‌ക്കുകൾ നിരത്തിയിട്ട് അതിനു മുകളിൽ ബഞ്ച് അടുക്കിയിടും.

Sebastian Antony

ഭര്‍ത്താവ് 106 ദിവസം ഭാര്യെ ഫീസറില്‍ ഒളിപ്പിച്ചു

main desk