പന്തളത്ത് നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം; ബംഗളൂരുവില്‍ പഠിക്കാന്‍ പോയ ഷാഹിനയെ മയക്കുമരുന്ന് കച്ചവടത്തിലെത്തിച്ചത് രാഹുല്‍

പന്തളം. എംഡിഎംഎ ലഹരിമരുന്നിന്റെ വില്പനക്കാരായ യുവതിയുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുവാന്‍ പോലീസ്. പോലീസ് പന്തളത്തെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

155 ഗ്രാം എംഡിഎംഎയുമായി ആര്‍ രാഹുല്‍, ഷഹീന, സജിന്‍ സജി, വിധു കൃഷ്ണ, ആര്യന്‍ എന്നവരാണ്. ബംഗളൂരുവില്‍ ഫാഷന്‍ ഡിസൈന്‍ പഠിക്കാന്‍ പോയതാണ് ഷാഹിന. എന്നാല്‍ രാഹുലുമായി എറണാകുളത്ത് വച്ച് പരിചയപ്പെട്ട ഷാഹിന ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

Loading...

അടൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രതികളായ വിധു, സജിന്‍, ആര്യന്‍ എന്നിവര്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വന്നിരുന്നതാണ് രാഹുല്‍ പിന്നീട് ഇവര്‍ ഒരുമിച്ച് ലഹരി കടത്തുവാന്‍ ആരംഭിച്ചതാണെന്ന് പോലീസ് പറയുന്നു.

പ്രതികളെ പിടികൂടിയ ലോഡ്ജ് മുറിയില്‍ നിന്ന് ഗര്‍ഭ നിരോധന ഉറകളും ലൈംഗിക ഉത്തേജന ഉപകരണങ്ങളും വെയിംഗ് മെഷിയനും പോലീസ് കണ്ടെത്തി.10 ഗ്രാം വരെ കൈവശം വച്ചാല്‍ ജാമ്യം കിട്ടുമെന്നതിനാല്‍ ബാഗ്ലൂരുവില്‍ നിന്നും വലിയ അളവില്‍ എത്തിച്ച ശേഷം ചെറിയ അളവിലായിരുന്നു കച്ചവടം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.