പന്തളം നഗരസഭയില്‍ ബിജെപി കൗണ്‍സിലറെ ചീത്ത വിളിച്ച് ബിജെപിയുടെ തന്നെ നഗരസഭാധ്യക്ഷ

പത്തനംതിട്ട. ബിജെപി കൗണ്‍സിലറെ അസഭ്യംപറഞ്ഞ് ബിജെപിയുടെ തന്നെ പന്തളം നഗരസഭാ അധ്യക്ഷ. പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കെവി പ്രഭയും തമ്മിലാണ് തിങ്കളാഴ്ച രൂക്ഷമായ തര്‍ക്കം ഉണ്ടായത്.

അസഭ്യം പറയുന്നതിന്റെയും തര്‍ക്കത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ ചര്‍ച്ചയാണ്. പന്തളം നഗരസഭയില്‍ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ളതര്‍ക്കം പാര്‍ട്ടി ഇടപെട്ട് താര്‍ത്തതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

Loading...

ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന സുശീല അസഭ്യം പറയുന്നതും ഇനി ഇത് ആവര്‍ത്തിച്ചാല്‍ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്ന് കൗണ്‍സിലറോട് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. പിന്നീട് സുശീല അസഭ്യം പറയുന്നുണ്ട് കൗണ്‍സിലറെ.

ഭരണസമിതി അംഗം തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിലുള്ള മനോവിഷമം കാരണം പ്രതികരിച്ചതാണെന്ന് സുശൂല പറയുന്നു. സുശീലയുടെ ഭര്‍ത്താവ് ഓഫീസില്‍ ഇരിക്കുന്ന ചിത്രം ബിജെപിയുടെ ഔദ്യോഗിക ഗ്രൂപ്പില്‍ ഇട്ടാതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സൂചനയുണ്ട്.