പീഡനക്കേസില്‍ വഴിത്തിരിവ്, പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം, പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിന് ഇരയായ യുവതി സത്യവാങ്മൂലം നൽകി. ഹൈക്കോടതിയിലാണ് യുവതി സത്യവാങ്മൂലം നൽകിയത്. കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അകത്തുകടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.കോവിഡ് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ സ്ത്രീയെ രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നതാണ് കേസ്.

Loading...

മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. പാങ്ങോട് പൊലീസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അറസറ്റ് ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ റിമാന്‍ഡും ചെയ്തിരുന്നു.ഉദ്യോഗസ്ഥൻ്റെ നിർദേശപ്രകാരം കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവർത്തകൻ്റെ വീട്ടിൽ യുവതി എത്തിയിരുന്നു. ഇവിടെ വച്ചു പീഡനം നടന്നുവെന്നായിരുന്നു യുവതി ആദ്യം പൊലീസിന് നൽകിയ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവിടെ നിന്നുമാണ് പീഡനം നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്.