ഭര്‍ത്താവ് നിരപരാധി, സംഭവം നടന്ന ദിവസം ഭർത്താവ് സ്‌കൂളിൽ ഇല്ല, പാനൂർ കേസ് പ്രതിയുടെ ഭാര്യ

തലശേരി: വിദ്യാർഥിനിയെ സ്കൂളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ കഴിഞ്ഞ ദിവസമാണ് അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജൻ അറസ്റ്റിൽ ആയത്. എന്നാല് കേസിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. പാനൂർ പാലതയിയിൽ പത്ത് വയസ്സ് ഉള്ള പെൺകുട്ടി ആണ് പീഡനത്തിന് ഇരയായത്. ഇൗ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും കേസ് ഭർത്താവിന് എതിരെ കെട്ടി ചമച്ചത് ആണെന്നും സംഭവത്തിൽ വലിയ ഗൂഢാലോചന ആണ് നടന്നതെന്നും പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

കുട്ടി പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് സ്കൂളിൽ പോയിട്ടില്ല. മൊബൈൽ ഫോണിൻറെ ലോകേഷൻ അടക്കം പരിശോധിച്ചാൽ അത് വ്യക്തം ആകും. മാത്രമല്ല ക്ലാസ്സ് മുറിയിൽ നിന്നും രണ്ടര മീറ്റർ അകലെയുള്ള ശുചിമുറിയിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നത് ബാലിശ മായ ആരോപണം ആണെന്ന് ആർക്കും മനസ്സിലാകും. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ.

Loading...

മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ അ ഫോൺ പരിശോധിക്കണം. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യം പുറത്തു വരികയുള്ളൂ. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ വ്യക്തമാക്കി.

നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച്‌ വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്..