പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു: അലൻ ഷുഹൈബ് ഒന്നാം പ്രതി

കോഴിക്കോട്​: പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ എന്‍.ഐ.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അലന്‍ ഷുഹൈബ്​, താഹ ഫസല്‍, സി.പി ഉസ്​മാന്‍ എന്നിവര്‍ക്കെതിരെയാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​. വിവിധ വകുപ്പുകള്‍ ചേര്‍ത്ത്​ കൊച്ചി എന്‍.​ഐ.ഐ കോടതിയിലാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.‌

മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചു. കൂടുതല് പ്രതികൾക്കായി അന്വേഷണം തുടരുന്നുവെന്നും എന് ഐ എ കുറ്റപത്രത്തില് പറഞ്ഞിട്ടുണ്ട്. ഞ​ങ്ങ​ള്‍ മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​​ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ ആ​രെ​യാ​ണ്​ കൊ​ന്ന​തെ​ന്ന​തി​നും എ​വി​ടെ​യാ​ണ്​ ബോം​ബ്​ വെ​ച്ച​തെ​ന്ന​തി​നും തെ​ളി​വ്​ കൊ​ണ്ട്​ വ​രൂ​വെ​ന്ന് അ​ല​ന്‍ ഷു​ഹൈ​ബും താ​ഹാ ഫ​സ​ലും അഭിപ്രായപ്പെട്ടിരുന്നു. റി​മാ​ന്‍​ഡ്​​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും ​പ്രതികരണം.

Loading...

നവംബര്‍ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്. ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു.