ഉദ്ഘാടനം കഴിഞ്ഞ് 10 മാസം ആയപ്പോള്‍ 45 കോടിയുടെ കൂറ്റന്‍ പാലം തകര്‍ന്നു,

 

പാലാരിവട്ടം പാലം പണിത അതേ കമ്പിനിക്കാര്‍ പണിത കണ്ണൂര്‍ പാപ്പിനിശേരിയിലെ പാലം തകര്‍ന്നിരിക്കുന്നു. പാപ്പിനിശേരി പാലം തകര്‍ന്നതും അതിന്റെ ക്രമക്കേടും ആണ് പുറത്ത് വിടുന്നത്. കേരളം അറിയാതെ പോയ മറ്റൊരു വന്‍ പാലം പണി അഴിമതിയാണ് കണ്ണൂരിലെ പാപ്പിനിശേരിയില്‍ നടന്നിരിക്കുന്നത്.ഈ അഴിമതി കേട്ടാല്‍ ജനം തലക്ക് കൈവയ്ക്കും. നമ്മള്‍ എല്ലാം മുമ്പ് പറയുന്നത് പോലെ കേരളം എന്ന വെള്ളരിക്കാപ്പട്ടണത്തിലെ ഭീകരമായ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് തട്ടിപ്പിന്റെയും അഴിമതിയുടേയും മുഖമാണ് കണ്ണൂര്‍ പാപ്പിനിശേരിയിലെ കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്നും വരുന്നത്.

Loading...

ഈ പാലം പണിത് ഒറ്റ കൊല്ലം കൊണ്ടാണ് തകര്‍ന്നത്. 365 ദിവസം പോലും ബലമായി നില്ക്കാന്‍ ഉള്ള ശേഷി ഇതിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കില്ലാതെ പോയി എന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാപ്പിനിശ്ശേരിയിലെ റെയില്‍ വേ ക്രോസിങ്ങിനു പുതിയ റോഡും പാലവും പണിയുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പോലുമായിട്ടില്ല, പാപ്പിനിശ്ശേരിയിലെ പുതിയ റയില്‍വേ മേല്‍പാലത്തിലെ റോഡുകളുടെ സ്ലാബുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ തകര്‍ന്നു .

കൊച്ചി പാലാവരിവട്ടം മേല്‍പാലം പണിത അതേ കമ്പനിയാണു പാപ്പിനിശ്ശേരിയിലെ പുതിയ റയില്‍വേ മേല്‍പാലവും നിര്‍മിച്ചിരിക്കുന്നത്.അതായത് നിര്‍മാണം നടത്തിയത് പാലാരിവട്ടം പാലം നിര്‍മിച്ച കൊച്ചി ആര്‍ഡിഎസ് പ്രൊജക്ട്‌സ് ലിമിറ്റഡ് കമ്പനി തന്നെ. 8.5 മീറ്റര്‍ വീതിയില്‍ 620 മീറ്റര്‍ നീളത്തിലുള്ള കൂറ്റന്‍ പാലമാണിത്.2013 ഏപ്രില്‍ 22 ന് പണി തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ എങ്കിലും പണി തീര്‍ന്നത് 2018ല്‍. നിര്‍മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്കു തുറന്നു നല്‍കിയത് 2018 നവംബര്‍ 24നാണ് .

എന്നാല്‍ വെറും പത്തര മാസം ആയപ്പോള്‍ പാലം തകര്‍ന്നു. ഇതെല്ലാംലോകം മുഴുവന്‍ ഉള്ള ഓരോ മലയാളിയും തിരിച്ചറിയണം. നമ്മുടെ നികുതി പണം എടുത്ത് നിര്‍മ്മിക്കുന്ന പദ്ധതികള്‍ ചീട്ട്‌കൊട്ടാരം പോലെ പണി കഴിഞ്ഞ് തകരുന്നു. 45 കോടി രൂപയാണ് ഈ പാലത്തിനു മാത്രമായി ചിലവിട്ടത്. ബ്രീട്ടീഷുകാര്‍ പണിത അണകെട്ടും പാലവും കാലാവധി കഴിഞ്ഞ് വീണ്ടും നൂറ്റാണ്ടുകള്‍ ഒരു കുഴപ്പവും ഇല്ലാതെ നില്ക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറം സര്‍വ്വ ടെക്‌നോളജിയും ഉപയോഗിച്ച് പണിയുന്ന പാലം മാസങ്ങള്‍കൊണ്ട് തകരുന്നത്. എന്ത് ടെക്‌നോളജി ഉണ്ടേലും സിമന്റ് ഇല്ലാതെയും കമ്പി കുറച്ചും പാലത്തിന്റെ കോണ്‍ക്രീറ്റ് സ്‌ളാബ് പണിതാല്‍ എങ്ങിനെ ഇരിക്കും. നൂറ്റാണ്ടുകള്‍ നിലനില്‌ക്കേണ്ട പാലങ്ങള്‍ ഇങ്ങിനെ നിര്‍മ്മിച്ച് കരാറുകാരും മറ്റും സ്ഥലം വിടുന്നത് മഹാ ക്രൂരത തന്നെയാണ്